ശബരിമലയിലെ സ്ത്രീപ്രവേശനം: അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് സമര്‍പ്പിച്ച ഹർജി പരിഗണിക്കുന്നത് മാറ്റി

By Web TeamFirst Published Oct 15, 2018, 1:25 PM IST
Highlights

സുപ്രീംകോടതിയിലെ പുനപരിശോധന ഹർജിയിൽ തീരുമാനം ആകും വരെ ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കരുത് എന്ന ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി. അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് സമര്‍പ്പിച്ച ഹർജിയാണ് മാറ്റിയത്.

കൊച്ചി: സുപ്രീംകോടതിയിലെ പുനപരിശോധന ഹർജിയിൽ തീരുമാനം ആകും വരെ ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കരുത് എന്ന ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി. അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് സമര്‍പ്പിച്ച ഹർജിയാണ് മാറ്റിയത്.

ഈ മാസം 18 നു ശബരിമല നട തുറക്കുമ്പോൾ സ്ത്രീകലെ പ്രവേശിപ്പിക്കരുത് എന്ന ഹർജിയിലെ ആവശ്യം ഡിവിഷൻ ബഞ്ച് അംഗീകരിച്ചില്ല. രണ്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കാനായിട്ടാണ് ഹര്‍ജി മാറ്റിയത്. 
 

click me!