
കൊച്ചി: ദിലീപ് നൽകിയ രാജിക്കത്ത് സ്വീകരിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് മോഹൻലാൽ അല്ലെന്ന് നടനും സംവിധായകനുമായ മഹേഷ്. ഡബ്ല്യു.സി.സിക്ക് മറുപടിയായ അമ്മ പുറപ്പെടുവിച്ച കത്തിനെ പറ്റിയുള്ള ചർച്ചക്കിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. എക്സിക്യൂട്ടിവ് യോഗമാണ് കാര്യങ്ങൾ തീരുമാനിക്കേണ്ടത് അല്ലാതെ മോഹലാലിന് തനിച്ച് ഇക്കാര്യത്തിൽ നടപടിയെടുക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
താൻ കാരണം അമ്മയും ഡബ്ല്യു.സി.സിയും തമ്മിൽ ഒരു പ്രശ്നവും ഉണ്ടാകരുതെന്ന് കരുതി ദിലീപ് കഴിഞ്ഞ സെപ്തംബർ പത്താം തീയതി രാജിക്കത്ത് നൽകിയെന്നാണ് ഞാൻ അറിഞ്ഞത്. 17 പേരടങ്ങുന്ന അമ്മ എക്സിക്യൂട്ടീവ് യോഗം ചേർന്ന് വേണം അതിൽ ഒരു തീരുമാനം എടുക്കാൻ. അല്ലാതെ മോഹൻലാലിന് ഒറ്റക്ക് തീരുമാനം എടുക്കാൻ സാധിക്കില്ല.ഡബ്ല്യുസിസിക്ക് നാളെ തന്നെ മറുപടി വേണമെന്ന പറഞ്ഞാൽ ഒരിക്കലും സാധിക്കുന്ന കാര്യമല്ല കാരണം എക്സിക്യൂട്ടീവ് അംഗങ്ങൾ എല്ലാവരും ഒന്നിച്ച് കൂടി വേണം കാര്യങ്ങൾ തീരുമാനിക്കാൻ.
പ്രകൃതിക്ഷോഭവും അംഗങ്ങളുടെ തൊഴില്‍ പ്രശ്‌നങ്ങളും കാരണമാണ് നേരത്തെ എക്സിക്യൂട്ടിവ് യോഗം ചേരാൻ സാധിക്കാത്തത്. എല്ലാവരും ദിലീപ് കുറ്റം ചെയ്തു എന്നാണ് പറയുന്നത്. എന്നാൽ കോടതി വിധി വരുന്നത് വരെ അദ്ദേഹം ഞങ്ങൾക്ക് കുറ്റക്കാരനല്ല. കുറ്റം ചെയ്തുവെങ്കിൽ അദ്ദേഹം തീർച്ചയായും ജയിലിൽ പോണം മഹേഷ് പറഞ്ഞു.
നമ്പി നാരായണന്റെ കാര്യത്തിൽ തന്നെ നോക്കിയാൽ മുമ്പ് അദ്ദേഹത്തെ ക്രൂശിച്ചവർ തിരികെ വന്ന് മാപ്പ് പറഞ്ഞു കഴിഞ്ഞു. അതു പോലെ ദിലീപ് കുറ്റക്കാരനല്ലെന്ന് തെളിഞ്ഞാൽ തിരിച്ചു വിളിക്കാൻ സാധിക്കുമോ.
ഞങ്ങൾ നടിക്കൊപ്പം തന്നെയാണ് എന്നാൽ അതിൽ പ്രതിചേർക്കപ്പെട്ട ആളിൽ മാത്രമേ ഞങ്ങൾക്ക് ഒരു വിയോജിപ്പുള്ളു. ആ കുട്ടിക്ക് സംഭവിച്ചത് പോലെ വേറെ ആര്‍ക്കും ഒരു പ്രശ്‌നവും ഉണ്ടാകരുതെന്നും ആ കുട്ടിക്ക് നല്ല ധൈര്യം കൊടുക്കണമെന്നുമാണ് ഞങ്ങള്‍ എല്ലാവരും എന്നും പ്രർത്ഥിക്കുന്നത്.
അക്രമിക്കപ്പെട്ട പെണ്‍കുട്ടി പോലും പറയുന്നില്ല ദിലീപാണ് പ്രതിയെന്ന് അവര്‍ പറയുന്നത് അവരുടെ തൊഴിലും സുരക്ഷിതത്വവും ദിലീപ് ഇല്ലാതാക്കി എന്ന് മാത്രമാണ്. അക്കാര്യം പറഞ്ഞാണ് അവര്‍ പ്രധാനമായും അമ്മയിൽ നിന്ന് രാജി വെച്ച് പോയതെന്നും മഹേഷ് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam