നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ ആവശ്യപ്പെട്ടുള്ള ദിലീപിന്‍റെ ഹർജി തള്ളി

Published : Aug 14, 2018, 10:55 AM ISTUpdated : Sep 10, 2018, 03:06 AM IST
നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ ആവശ്യപ്പെട്ടുള്ള ദിലീപിന്‍റെ ഹർജി തള്ളി

Synopsis

നടിയെ ആക്രമിച്ച കേസിൽ ദിലീപ് നൽകിയ ഹർജി ഹൈക്കോടതി തള്ളി.  പ്രധാന പ്രതി സുനില്‍ കുമാര്‍ പകര്‍ത്തിയ ആക്രമണ ദൃശ്യങ്ങൾ കൈമാറണമെന്നായിരുന്നു ദിലീപിന്റെ ആവശ്യം.  സമാന ആവശ്യവുമായി ദിലീപ് നേരത്തെ സെഷന്‍സ് കോടതിയിലും ഉന്നയിച്ചിരുന്നു. സെഷന്‍സ് കോടതി ആവശ്യം തള്ളിയതോടെയാണ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപ് നൽകിയ ഹർജി ഹൈക്കോടതി തള്ളി.  പ്രധാന പ്രതി സുനില്‍ കുമാര്‍ പകര്‍ത്തിയ ആക്രമണ ദൃശ്യങ്ങൾ കൈമാറണമെന്നായിരുന്നു ദിലീപിന്റെ ആവശ്യം.  ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയുടെ സ്വകാര്യതയെയും സുരക്ഷിതത്വത്തെയും ബാധിക്കും എന്നതിനാല്‍ ദൃശ്യങ്ങള്‍ നല്‍കാനാവില്ല എന്ന് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിരുന്നു. ഇത് അംഗീകരിച്ചാണ് ഹൈക്കോടതി ദിലീപിന്‍റെ ഹര്‍ജി തള്ളിയത്.

സമാന ആവശ്യം ദിലീപ് നേരത്തെ സെഷന്‍സ് കോടതിയിലും ഉന്നയിച്ചിരുന്നു. സെഷന്‍സ് കോടതി ആവശ്യം തള്ളിയതോടെയാണ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. വിചാരണ നടപടികള്‍ തുടങ്ങുന്നതിന് തൊട്ടുമുന്പായിരുന്നു ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജിയുമായെത്തിയത്. വിചാരണ തടസപ്പെടുത്താനാണ് ദിലീപ് നിരന്തരം പല ഹര്‍ജികളുമായി കോടതികളെ സമീപിക്കുന്നതെന്ന് പ്രോസിക്യൂഷന്‍ നേരത്തെ ആരോപിച്ചിരുന്നു. 

പ്രധാന തെളിവായ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ നല്‍കണം എന്നതോടൊപ്പം. പ്രതിയെന്ന നിലയിലുള്ള നിയമപരമായ അവകാശങ്ങള്‍ സംരക്ഷിക്കണം, എല്ലാ രേഖകളും പ്രതിയെന്ന നിലയില്‍ കൈമാറണം. സിബിഐ അന്വേഷണം നടത്തണം തുടങ്ങിയ തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചും ദിലീപ് കോടതികളില്‍ ഹര്‍ജി നല്‍കിയിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ദീപ്തിക്കും മിനിമോൾക്കുമായി ഐ ഗ്രൂപ്പിൽ തർക്കം, ഷൈനിക്കായി എ ഗ്രൂപ്പ്; കൊച്ചി മേയറിൽ തീരുമാനമാകാതെ കോണ്‍ഗ്രസ്, കടുത്ത അഭിപ്രായ ഭിന്നത
എൽഡിഎഫ് സ്ഥാനാർഥിയുടെ ബന്ധുവിന്റെ വീട്ടിൽ സ്ഫോടക വസ്തു എറിഞ്ഞ കേസ്; ലീഗ് പ്രവർത്തകൻ പിടിയിൽ