
ആലുവ: ശബരിമലയിൽ ഭക്തരുടെ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പു വരുത്തുന്നതിനാണ് തങ്ങളുടെ മുന്‍ഗണനയെന്ന് ഹൈക്കോടതി നിയോഗിച്ച മേൽനോട്ട സമിതി. ഇപ്പോഴുള്ള നിയന്ത്രണങ്ങളിൽ ഇളവ് വരുത്തണോ എന്നതടക്കം പരിശോധിക്കാൻ നാളെ സമിതി ശബരിമല സന്ദർശിക്കുമെന്നും സമിതി അംഗം ജസ്റ്റിസ് പി ആർ രാമൻ സമിതിയുടെ ആദ്യ യോഗത്തിന് ശേഷം എറണാകുളത്ത് പ്രതികരിച്ചു. നിരോധനാജ്ഞ ഉള്‍പ്പെടെയുളള നിയന്ത്രണങ്ങളില്‍ ഇടപെടില്ലെന്ന് നിരീക്ഷക സമിതി അറിയിച്ചു.
ശബരിമലയിൽ ഭക്തരുടെ തീർത്ഥാടനം സുഗമമാക്കുന്നതിനായി നിയോഗിച്ച സമിതിയുടെ ആദ്യ യോഗമാണ് ആലുവയിൽ ചേർന്നത്. സമിതി അംഗങ്ങളായ ജെ പി ആർ രാമൻ, എസ് സിരിജഗൻ, ഡിജിപി ഹേമചന്ദ്രൻ എന്നിവരെ കൂടാതെ ദേവസ്വം ബോർഡ് പ്രസിഡന്‍റ് എ പദ്മകുമാർ, ബോർഡ് മെമ്പർ സങ്കർദാസ്, ദേവസ്വം ബോർഡ് കമ്മീഷണർ എൻ വാസു എന്നിവരും ദേവസ്വം ബോർഡ് ചീഫ് എഞ്ചിനീയറും യോഗത്തിൽ പങ്കെടുത്തു. രണ്ട് മണിക്കൂറോളം യോഗം നീണ്ടു.
ശബരിമലയിലെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി സമിതി അംഗങ്ങൾ നാളെത്തന്നെ സബരിമലയിലെത്തും. ഭകതരുടെ അടിസ്ഥന സൗകര്യങ്ങളായ ഭക്ഷണം, കുടിവെള്ളം സൗചലയ സൗകര്യങ്ങൾ എന്നീ സൗകര്യങ്ങൾ ഉറപ്പു വരുത്തുന്നതിനാണ് മുൻഗണന.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam