നഴ്സുമാരുടെ മിനിമം വേതനത്തില്‍ അന്തിമ വിജ്ഞാപനമിറക്കുന്നതിന് സ്റ്റേ

Web Desk |  
Published : Mar 15, 2018, 04:54 PM ISTUpdated : Jun 08, 2018, 05:51 PM IST
നഴ്സുമാരുടെ മിനിമം വേതനത്തില്‍ അന്തിമ വിജ്ഞാപനമിറക്കുന്നതിന് സ്റ്റേ

Synopsis

അന്തിമ വിജ്ഞാപനം ഉടന്‍ പാടില്ലെന്ന് ഹൈക്കോടതി

കൊച്ചി: സ്വകാര്യ ആശുപത്രി നഴ്സുമാരുടെ മിനിമം വേതനത്തില്‍ അന്തിമ വിജ്ഞാപനമിറക്കുന്നതിന് താല്‍കാലിക സ്റ്റേ. അന്തിമ വിജ്ഞാപനം ഉടന്‍ പാടില്ലെന്ന് ഹൈക്കോടതി.  അതേസമയം ഹിയറിങ് നടപടികൾ തുടരാം. ഈ മാസം 31 ന് അന്തിമ വിജ്ഞാപനമിറക്കാനാണ് സർ‍ക്കാര്‍ തീരുമാനിച്ചിരുന്നത്. ഹര്‍ജി അടുത്ത ആഴ്ച വീണ്ടും പരിഗണിക്കും. മധ്യസ്ഥ ചര്‍ച്ചകള്‍ വേഗത്തിലാക്കാനും നിര്‍ദ്ദേശം നല്‍കി. മിനിമം വേതനത്തില്‍ മാനേജ്മെന്‍റ് അസോസിയേഷൻ നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി. 

ഈ മാസം 31 നകം ശന്പള പരിഷ്കരണ ഉത്തരവിറക്കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പിന്മേലാണ് കൂട്ട അവധിയെടുക്കൽ സമരം നഴ്സുമാര്‍ പിന്‍വലിച്ചത് . അന്തിമ വിജ്ഞാപനമിറക്കുന്നതിൻറെ ഭാഗമായി തെളിവെടുപ്പ് നടപടികളും തുടങ്ങി . ഇതോടെയാണ് സ്വകാര്യ മാനേജ്മെന്‍റ് അസോസിയേഷൻ ഹൈക്കോടതിയെ സമീപിച്ചത്.

തെളിവെടുപ്പ് നടപടികള്‍ തുടരാമെങ്കിലും അന്തിമ വിജ്ഞാപനം ഉടൻ ഇറക്കാൻ പാടില്ലെന്ന് കോടതി. കേസ് അടുത്ത ആഴ്ച വീണ്ടും പരിഗണിക്കും. അന്ന് സർക്കാര്‍ സ്വീകരിക്കുന്ന നിലപാടും നിര്‍ണായകമാകും. ശമ്പള വര്‍ധന സംബന്ധിച്ച് ഹൈക്കോടതിയുടെ മധ്യസ്ഥ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. അടുത്ത ചർച്ച ചൊവ്വാഴ്ച നടക്കാനിരിക്കെ ച‍ർച്ചയും തീരുമാനവും വേഗത്തിലാക്കണമെന്നും കോടതി വാക്കാൽ നിർദേശിച്ചു . ശമ്പള വര്‍ധനയുടെ കരട് വിജ്ഞാപനം കഴിഞ്ഞ വര്‍ഷം നവംബര്‍ 16 ന് ഇറങ്ങിയെങ്കിലും മാനേജ്മെന്‍റുകളുടെ  നിസഹകരണവും നിയമ നടപടികളും കാരണം അന്തിമ വിജ്ഞാപനം വൈകുകയായിരുന്നു . 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഇന്ത്യയുടെ തലസ്ഥാനം ബെംഗളൂരു ആവണം', പറയുന്നത് ഡൽഹിക്കാരിയായ യുവതി, പിന്നാലെ സോഷ്യൽ മീഡിയ, വീഡിയോ
തലങ്ങും വിലങ്ങും അടിയേറ്റിട്ടും പിൻവാങ്ങിയില്ല, വനംവകുപ്പ് ഉദ്യോഗസ്ഥനെ ക്രൂരമായി ആക്രമിക്കുന്ന കാട്ടുപന്നി, വീഡിയോ