മലബാര്‍ സിമന്റ്സ് അഴിമതി; വിജിലന്‍സിനെതിരായ കേസ് ഇന്ന് ഹൈക്കോടതിയില്‍

Published : Jul 18, 2016, 02:03 AM ISTUpdated : Oct 05, 2018, 03:34 AM IST
മലബാര്‍ സിമന്റ്സ് അഴിമതി; വിജിലന്‍സിനെതിരായ കേസ് ഇന്ന് ഹൈക്കോടതിയില്‍

Synopsis

വിവിധ ഇടപാടുകളില്‍ രണ്ടേമുക്കാല്‍ കോടി രൂപയുടെ ക്രമക്കേടാണ് ദ്രുതപരിശോധനയില്‍ കണ്ടെത്തിയത്. വ്യവസായി വി.എം രാധാകൃഷ്ണന്‍ , മുന്‍ എം.ഡി എം സുന്ദരമൂര്‍ത്തി എന്നിവരുള്‍പ്പെടെ ആറ് പേര്‍ക്കെതിരെ തെളിവുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. 

കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ വിജിലന്‍സ് ഡയറക്ടര്‍ക്കും ആഭ്യന്തരവകുപ്പ് അഡീ. ചീഫ് സെക്രട്ടറിക്കുമെതിരെ കോടതി രൂക്ഷമായ വിമര്‍ശനം നടത്തിയിരുന്നു. പ്രതികള്‍ക്ക് മുന്നില്‍ ഇരുവരും കുമ്പിടുകയാണോ എന്നായിരുന്നു കോടതിയുടെ ചോദ്യം. കേസ് രജിസ്റ്റര്‍ ചെയ്യാത്തതിന് പിന്നില്‍ ഉന്നത ഇടപെടല്‍ ഉണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു. ഒരാഴ്ചക്കകം കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന കോടതി ഉത്തരവിനെ തുടര്‍ന്ന് രണ്ട് കേസുകളില്‍ പിന്നീട് വിജിലന്‍സ് പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വടകര തിരിച്ചു പിടിക്കുമെന്ന് എം കെ ഭാസ്കരൻ, ടിപി ചന്ദ്രശേഖരൻ വധം സഹതാപ വോട്ടായി മാറില്ലെന്ന് വാദം
തെരഞ്ഞെടുപ്പിന്‍റെ മറവിൽ ആലപ്പുഴയിലെ തെക്കേക്കരയിൽ വ്യാപക നിലംനികത്തലെന്ന് പരാതി