തിരുവനന്തപുരം ജില്ല; ഇന്നത്തെ ഹൈസ്കൂള്‍ പരീക്ഷകള്‍ മാറ്റി

Published : Dec 11, 2018, 03:21 AM ISTUpdated : Dec 11, 2018, 07:06 AM IST
തിരുവനന്തപുരം ജില്ല; ഇന്നത്തെ ഹൈസ്കൂള്‍ പരീക്ഷകള്‍ മാറ്റി

Synopsis

ഇന്ന് സംസ്ഥാനത്ത് നടക്കേണ്ട പത്താം ക്ലാസ് വരെയുള്ള പരീക്ഷകൾ തിരുവനന്തപുരം ജില്ല ഒഴികെയുള്ള ജില്ലകളിൽ മാറ്റമില്ലാതെ നടക്കും.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നടക്കേണ്ട പത്താം ക്ലാസ് വരെയുള്ള പരീക്ഷകൾ തിരുവനന്തപുരം  ഒഴികെയുള്ള ജില്ലകളിൽ മാറ്റമില്ലാതെ നടക്കും. തിരുവനന്തപുരം ജില്ലയിലെ പരീക്ഷ  ഡിസംബർ 21-ന് നടക്കും.  

ഇന്ന് നടക്കേണ്ടിയിരുന്ന ഹയർസെക്കൻഡറി/വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ എല്ലാ ജില്ലകളിലേതും ഡിസംബർ 21 ലേക്ക് മാറ്റിവച്ചു. 

സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകര്‍ക്കെതിരായ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് ബിജെപി പ്രഖ്യാപിച്ച ഹര്‍ത്താലിനെ തുടര്‍ന്നാണ് പരീക്ഷകള്‍ മാറ്റിവച്ചത്. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരക്കേറിയ റോഡില്‍ പട്ടാപകല്‍ അഭ്യാസ പ്രകടനം; സ്വകാര്യ ബസ് മറ്റു രണ്ടു ബസുകളില്‍ ഇടിച്ചു കയറ്റി, ബസ് ഡ്രൈവർ അറസ്റ്റില്‍
വിസി നിയമനം; 'സമവായത്തിന് മുൻകൈ എടുത്തത് ഗവർണർ', വിമർശനങ്ങളിൽ പിണറായിയെ പിന്തുണച്ച് സിപിഎം സെക്രട്ടേറിയറ്റ്