
തിരുവനന്തപുരം:വിദേശത്തുനിന്നുള്ള ദുരിതാശ്വാസ സഹായങ്ങൾക്ക് വൻനികുതി ഈടാക്കുന്നതിനെ തുടര്‍ന്ന് വിമാനത്താവളങ്ങളില്‍ നിരവധി ലോഡ് സാധനങ്ങള്‍ കെട്ടിക്കിടക്കുന്നു. വിദേശത്ത് നിന്നും സാധനങ്ങള്‍ അയക്കുമ്പോള്‍ 148/94 എന്ന നോട്ടിഫിക്കേഷന്‍ പ്രകാരമുള്ള ഒഴിവുകള്‍ ബാധകമായിരിക്കും എന്നാണ് കസ്റ്റംസ് അധികൃതര്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചത്. ഈ നോട്ടിഫിക്കേഷന്‍ പ്രകാരം രജിസ്ട്രേഷനുള്ള ചാരിറ്റബിള്‍ സംഘടനകള്‍ക്ക് മാത്രമേ വിദേശത്ത് നിന്നുള്ള സാധനങ്ങള്‍ സ്വീകരിക്കാന്‍ കഴിയുകയുള്ളു.
എന്നാല്‍ ഇത് തികച്ചും അപ്രായോഗികമായ പഴയ ഒരു നോട്ടിഫിക്കേഷനാണിത്. ഇതുവഴി കൃത്യമായി സാധനങ്ങള്‍ എത്തിക്കാന്‍ ആര്‍ക്കും കഴിയില്ല. അതുകൊണ്ട് തന്നെ കശ്മീരിലും ബീഹാറിലും വലിയ പ്രളയം ഉണ്ടായപ്പോള്‍ പ്രത്യേക ഉത്തരവിറക്കി കേന്ദ്ര സര്‍ക്കാര്‍ ഇത്തരം സ്ഥലങ്ങളിലേക്ക് വലിയ ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു.
പഴയ നോട്ടിഫിക്കേഷന്‍ അനുസരിച്ചുള്ള ഇളവുകള്‍ തന്നാല്‍ ആര്‍ക്കും സാധനങ്ങള്‍ എത്തിക്കാന്‍ കഴിയില്ല. , നോട്ടിഫിക്കേഷനിലെ നിബന്ധനകള്‍ അനുസരിച്ചാല്‍ കാലതാമസമൊരുപാടെടുക്കും എന്നത് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും കേന്ദ്ര സര്‍ക്കാരിന് കത്ത് പോയിരുന്നു. എന്നാല്‍ നാല് ദിവസം കഴിഞ്ഞിട്ടും കേന്ദ്ര സര്‍ക്കാരില്‍ നിന്നും യാതൊരുവിധ കത്തും ലഭിച്ചിട്ടില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam