
കൊച്ചി: നഴ്സുമാരുടേയും മെഡിക്കൽ സ്റ്റാഫിന്റേയും ശമ്പളം വർധിപ്പിച്ചു കൊണ്ടുള്ള സർക്കാർ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന ആശുപത്രി മനേജ്മെന്റുകളുടെ ആവശ്യം ഹൈക്കോടതി തള്ളി.
വിജ്ഞാപനം സ്റ്റേ ചെയ്യാൻ വിസമ്മതിച്ച ഹൈക്കോടതി സർക്കാരിന്റെ മധ്യസ്ഥതയിൽ മാനേജ്മെന്റിന് ചർച്ച തുടരാം എന്നറിയിച്ചു. മാനേജ്മെന്റുകൾ നൽകിയ ഹർജികൾ ഫയലിൽ സ്വീകരിച്ച കോടതി ഇവ ഒരു മാസം കഴിഞ്ഞ് പരിഗണിക്കും എന്ന് വ്യക്തമാക്കിയിട്ടുണ്ട്.സർക്കാർ നിർദേശിച്ച പ്രകാരം ശമ്പളം നൽകുന്ന അപ്രായോഗികമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ആശുപത്രിമാനേജ്മെന്റുകൾ കോടതിയെ സമീപിച്ചത്. എന്നാൽ സുപ്രീംകോടതി നിയമിച്ച പ്രത്യേക സമിതി ശുപാർശ ചെയ്തതിലും കുറഞ്ഞ ശമ്പളമാണ് കേരളത്തിലെ നഴ്സുമാർക്ക് ലഭിക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam