ശബരിമല സ്വര്‍ണപ്പാളിയില്‍ തിരിമറി നടന്നു, അറ്റകുറ്റപ്പണിക്ക് ശേഷം 475 ഗ്രാം നഷ്ടമായെന്ന് ഹൈക്കോടതി; കേസെടുത്ത് അന്വേഷിക്കാന്‍ നിര്‍ദേശം

Published : Oct 10, 2025, 11:24 AM IST
sabarimala gold issue

Synopsis

സ്മാർട്ട്‌ ക്രീയേഷൻസിൽ നിന്ന്  ഈ സ്വർണം ഉണ്ണികൃഷ്ണന്‍ പോറ്റിക്ക്  കൈമാറി എന്നാൽ പോറ്റ് ഇത് ബോര്ഡിന് ഇത് വരെ കൈമാറിയിട്ടില്ല

എറണാകുളം: ശബരിമല സ്വര്‍ണപ്പാളിയില്‍ 475 ഗ്രാമോളം നഷ്ടമായെന്ന് ഹൈക്കോടതി. വിജിലൻസ് കണ്ടെത്തലുകളിൽ നിഷ്പക്ഷ അന്വേഷണം വേണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. സംസ്ഥാന പൊലീസ് മേധാവിയെ കേസില്‍ കക്ഷി ചേര്‍ത്തു. ദേവസ്വം വിജിലൻസ് സമര്‍പ്പിച്ച  അന്തിമ റിപ്പോർട്ട് പരിഗണിച്ച ശേഷമാണ് കോടതിയുടെ നടപടി. ദേവസ്വം കമ്മീഷണറുടെ നിർദേശ പ്രകാരമാണ് സ്വർണം പൂശാൻ ഉണ്ണികൃഷ്ണൻ പോറ്റിക്ക്  കൈമാറിയത്. മഹസറിൽ രേഖപെടുത്തിയത് ചെമ്പു പാളി എന്നാണ്, സ്വർണം എന്നല്ല. ശില്പങ്ങൾ സ്മാർട്ട്‌ ക്രിയേഷന്‍സില്‍ എത്തിച്ചപ്പോള്‍  സ്വർണ്ണത്തിന്‍റെ  പാളി ഉണ്ടായിരുന്നു. ഇത്  മാറ്റൻ പോറ്റി ഇവർക്കു നിർദേശം നൽകി .474.99 ഗ്രാം സ്വർണത്തിന്‍റെ ക്രമകേട് നടന്നുവെന്ന് വ്യക്തമായെന്നും കോടതി നിരീക്ഷിച്ചു

സ്മാർട്ട്‌ ക്രീയേഷൻസിൽ നിന്ന് ഈ സ്വർണം പോറ്റിക്ക്  കൈമാറി. എന്നാൽ പോറ്റി ഇത് ബോര്‍ഡിന്  ഇത് വരെ കൈമാറിയിട്ടില്ല. ആരോപണങ്ങളിലും കണ്ടെത്തലുകളിലും നിഷ്പക്ഷ  അന്വേഷണം നടത്തണം. രണ്ടാഴ്ചയിലൊരിക്കൽ  അന്വേഷണ പുരോഗതി കോടതിയെ അറിയിക്കണം. ആറാഴ്ചക്കുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഹൈകോടതി  നിര്‍ദേശിച്ചു.

PREV
Read more Articles on
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന്റെ പേഴ്സണൽ സ്റ്റാഫിനെയും ഡ്രൈവറെയും പ്രതി ചേർത്തു; രാഹുലിനെ ബാ​ഗല്ലൂരിൽ എത്തിച്ചത് ഇവരൊന്നിച്ച്
ആരോഗ്യനില മോശമായി: രാഹുൽ ഈശ്വറിനെ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തു, നിരാഹാരം തുടരുന്നു