പഴയ വാറ്റ് നികുതിയും കുടിശ്ശികയും ഈടാക്കാം; ഹര്‍ജികള്‍ തള്ളി ഹൈക്കോടതി

By Web TeamFirst Published Jan 11, 2019, 2:21 PM IST
Highlights

ചരക്ക് സേവന നികുതി നിലവിൽ വന്നതോടെ വാറ്റ് കാലഹരണപ്പെട്ടുവെന്നും അത് പ്രകാരമുള്ള നികുതികൾ ഈടാക്കുന്നത് നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയുള്ള 3250 ഓളം ഹർജികളാണ് ഹൈക്കോടതി തള്ളിയത്. 

കൊച്ചി: ജിഎസ്ടി നിലവിൽ വന്ന ശേഷം പഴയ വാറ്റ് നികുതിയും കുടിശ്ശികയും ഈടാക്കാനുള്ള വാണിജ്യ നികുതി വകുപ്പിന്‍റെ നടപടികൾ ചോദ്യം ചെയ്ത് കൊണ്ടുള്ള ഒരു കൂട്ടം ഹർജികൾ ഹൈക്കോടതി തള്ളി. ചരക്ക് സേവന നികുതി നിലവിൽ വന്നതോടെ വാറ്റ് കാലഹരണപ്പെട്ടുവെന്നും അത് പ്രകാരമുള്ള നികുതികൾ ഈടാക്കുന്നത് നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയുള്ള 3250 ഓളം ഹർജികളാണ് ഹൈക്കോടതി തള്ളിയത്.

1800 കോടി രൂപയുടെ നികുതി വരുമാനമാണ് ഹർജി തള്ളിയതിനെ തുടർന്ന് സംസ്ഥാന സർക്കാരിന് ലഭിക്കുക. ജിഎസ്ടി നിലവിൽ വന്നെങ്കിലും മൂല്യവർധിത നികുതി ചട്ടപ്രകാരമുള്ള മുൻകാല കുടിശികകൾ പിരിക്കാൻ നികുതി വകുപ്പിന് അധികാരമുണ്ടെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി ഹർജി തള്ളിയത്.

click me!