പെട്രോൾ പമ്പുകളിലെ ടോയ്ലറ്റുകൾ പൊതുശൗചാലയങ്ങളാണോ? ഡീലർമാരുമായുളള കരാറിലെ വ്യവസ്ഥയില്‍ വ്യക്തത വേണമെന്ന് എണ്ണ കമ്പനികളോട് ഹൈകോടതി

Published : Aug 06, 2025, 01:01 PM IST
petrol pump toilet

Synopsis

പെട്രോൾ പന്പുകളിലെ ശൗചാലയങ്ങളെ പബ്ലിക് ടോയ് ലറ്റുകളായി കണക്കാക്കാമെന്ന സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരെയാണ് ഒരു വിഭാഗം ഡീലർമാർ ഹൈക്കോടതിയെ സമീപിച്ചത്

എറണാകുളം:പെട്രോൾ പന്പുകളിലെ ടോയ് ലറ്റുകൾ പൊതുശൗചാലയങ്ങളാണോ എന്നതിൽ കൂടുതൽ വ്യക്തത തേടി ഹൈക്കോടതി. ഡീലർമാരുമായുളള കരാറിൽ പബ്ലിക് ടോയ് ലറ്റുകൾ എന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ടോയെന്നാണ് പൊതുമേഖലാ എണ്ണ കമ്പനികളോട് വിശദീകരണം തേടിയത്. യാത്രക്കാർക്ക് എന്നാണ് നിർദേശമെങ്കലും പൊതുജനം ഇതിൽപെടുമെന്നാണ് എണ്ണക്കമ്പനികൾക്കുവേണ്ടി ഹാജരായ അഭിഭാഷകർ വാക്കാൽ അറിയിച്ചത്. 

പെട്രോൾ പമ്പുകളിലെ ശൗചാലയങ്ങളെ പബ്ലിക് ടോയ് ലറ്റുകളായി കണക്കാക്കാമെന്ന സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരെയാണ് ഒരു വിഭാഗം ഡീലർമാർ ഹൈക്കോടതിയെ സമീപിച്ചത്. പെട്രോൾ ബങ്കിലെത്തുന്ന യാത്രക്കാരെ മാത്രം ഉദ്ദേശിച്ചാണ് ഇവയെന്ന നിരീക്ഷണത്തോടെ ഹൈക്കോടതി നേരത്തെ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവ് ഉരാഴ്ചകൂടി നീട്ടിയാണ് ഹർജി തുടർ വാദത്തിന് മാറ്റിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'മുൻപത്തേതിനേക്കാൾ ആയുധവും സേനയും സജ്ജം, ആക്രമിച്ചാൽ തിരിച്ചടിക്കും'; അമേരിക്കൻ - ഇസ്രായേൽ കൂട്ടുകെട്ടിനെതിരെ ഇറാൻ പ്രസിഡൻ്റ്
സെലൻസ്‌കി അമേരിക്കയിൽ, ലോകം ഉറ്റുനോക്കുന്നു, റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ട്രംപിന്‍റെ മധ്യസ്ഥതയിൽ നിർണ്ണായക ചർച്ച; സമാധാനം പുലരുമോ?