കോട്ടക്കമ്പുരിലെ കൈയേറ്റക്കാർക്ക് ഒത്താശയുമായി രാഷ്ട്രീയ പ്രമുഖർ; വെളിപ്പെടുത്തലുകളുമായി മുന്‍ പഞ്ചായത്ത് പ്രസിഡന്റ്

Published : Nov 27, 2017, 09:00 AM ISTUpdated : Oct 05, 2018, 02:42 AM IST
കോട്ടക്കമ്പുരിലെ കൈയേറ്റക്കാർക്ക് ഒത്താശയുമായി രാഷ്ട്രീയ പ്രമുഖർ; വെളിപ്പെടുത്തലുകളുമായി മുന്‍ പഞ്ചായത്ത് പ്രസിഡന്റ്

Synopsis

കൊട്ടക്കമ്പൂര്‍:  കൊട്ടക്കമ്പൂരിലെ കയ്യേറ്റക്കാർക്ക് ഇടത്, വലത് ഒത്താശയെന്ന് ആരോപണം. നീലക്കുറിഞ്ഞി ദേശീയ ഉദ്യാനത്തിന്‍റെ ഭാഗമായ 344ഏക്കർ കയ്യടക്കിയ മൈജോ ജോസഫിന് വഴിയൊരുക്കിയത് യുഡിഎഫ് കൺവീനർ പിപി തങ്കച്ചനും പ്രാദേശിക സിപിഎം നേതാവുമെന്ന് വട്ടവട മുൻ പഞ്ചായത്ത് പ്രസിഡന്റ് വെളിപ്പെടുത്തി. നിലവിലെ പഞ്ചായത്ത് പ്രസിഡന്റിനും കയ്യേറ്റത്തില്‍ പങ്കെന്നാണ് വെളിപ്പെടുത്തല്‍. 

വട്ടവട മുൻ പഞ്ചായത്ത്‌ പ്രസിഡന്റ് മോഹൻദാസിന്റെ കാലത്താണ് മൈജോ സ്ഥലം കൈക്കലാകുന്നത്. കുറിഞ്ഞി ദേശീയ ഉദ്യാനത്തിന്റെ ഭാഗമായ ഭൂരിഭാഗം പട്ടയങ്ങളും മൈജോയുടെ പക്കലെന്നാണ് ആരോപണം. സിപിഎംനേതാവ് രാമരാജാണ് മൈജോയെ കൊണ്ടു വന്നതെന്നുംജയലളിതയുടെ വളർത്തു മകൻ സുധാകരന് റിസോര്‍ട്ട് ആവശ്യത്തിന് ഭൂമി വാങ്ങിയതെന്നും മോഹൻദാസ് ആരോപിക്കുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് പരാമർശം: എം സ്വരാജിനെതിരായ പരാതിയിൽ റിപ്പോർട്ട് തേടി കോടതി
തേങ്കുറുശ്ശി ദുരഭിമാനക്കൊല; പരോളിലിറങ്ങിയ പ്രതി കൊല്ലപ്പെട്ടയാളുടെ ഭാര്യയെ ഭീഷണിപ്പെടുത്തി, പിന്നാലെ പരോൾ റദ്ദ് ചെയ്തു