
ജോര്‍ജ്ജിയ: ലോകത്തിലെ ഏറ്റവും പഴക്കമേറിയ വീഞ്ഞ് കണ്ടെത്തിയതിന്റെ ആഹ്ളാദത്തിലാണ് ഈ ഗവേഷകര്‍. ജോര്‍ജ്ജിയയിലെ കോവ്ക്ക്സ് മലനിരകളില്‍ നടത്തിയ ഗവേഷണത്തിലാണ് ലോകത്തിലെ ഏറ്റവും പഴക്കമുള്ള വീഞ്ഞ് കണ്ടെത്തിയത്. കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ വീഞ്ഞു ഭരണികളാണ് ഗവേഷകര്‍ കണ്ടെത്തിയത്.
വീഞ്ഞ് നിര്‍മിക്കുന്നതില്‍ ഏറെക്കാലത്തെ പഴക്കമുണ്ട് ജോര്‍ജ്ജിയയ്ക്ക്. ജോര്‍ജ്ജിയയ്ക്ക് ഈ ക്രിസ്മസ് കാലത്ത് സന്തോഷിക്കാന്‍ മറ്റൊരു കാരണം കൂടിയുണ്ട്. കോവ്ക്കസ് മലനിരകളിൽ നിന്ന് കണ്ടെത്തിയ വീഞ്ഞു ഭരണികളാണ് ആ സന്തോഷത്തിന് പിന്നില്‍. ഒരുകൂട്ടം ശാസ്ത്രഞ്ജരാണ് മൺകുടങ്ങളിൽ സൂക്ഷിച്ച വീഞ്ഞ് കണ്ടെത്തിയത്.
ഇതിന്റെ പഴക്കം കണ്ടെത്തിയ ഗവേഷകരെ അമ്പരപ്പിക്കുന്നതായിരുന്നു ഫലം. 5980 ബിസിയില്‍ നിര്‍മിച്ച വീഞ്ഞാണ് ഇതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. 5400 ബിസിയിൽ തയ്യാറാക്കിയതെന്ന് കരുതപ്പെടുന്ന ഇറാനിൽ നിന്ന് കണ്ടെത്തിയ വീഞ്ഞുശേഖരമായിരുന്നു ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും പഴക്കമേറിയത്. അതിനെയും കടത്തിവെട്ടിയിരിക്കുകയാണ് ജോർജ്ജിയൻ വീഞ്ഞ്.
മുന്തിരികൊണ്ട് തയ്യാറാക്കിയ ഈ വീഞ്ഞ് ഭരണികൾ ഇപ്പോൾ ജോർദ്ദാനിലെ ടിബ്ലിസി മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുകയാണ്.ചില ഭരണികളിൽ മുന്തിരിക്കുലകളിലേതിന് സമാനമായ ചിത്രപ്പണികളുമുണ്ട്. ജോർജ്ജിയൻ സംസ്ക്കാരത്തിന്‍റെ തന്നെ ഭാഗമാണ് വൈൻ നിർമ്മാണം. കാലങ്ങളായി വീഞ്ഞ് നിർമ്മിച്ച് ഉപജീവനം കഴിക്കുന്നവർ ഇവിടെ ഏറെയുള്ള ജോര്‍ജ്ജിയയില്‍ 500ല്‍ അധികം വീഞ്ഞ് വൈവിധ്യങ്ങളുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam