പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷാഫലങ്ങള്‍ പ്രഖ്യാപിച്ചു

Web Desk |  
Published : May 10, 2018, 11:41 AM ISTUpdated : Oct 02, 2018, 06:36 AM IST
പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷാഫലങ്ങള്‍ പ്രഖ്യാപിച്ചു

Synopsis

14,735 പേര്‍ക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കാനായി. 180 പേര്‍ പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും നേടി  

തിരുവനന്തപുരം: ഹയർ സെക്കന്ററി-വൊക്കേഷണൽ ഹയർ സെക്കന്ററി പരീക്ഷ ഫലങ്ങള്‍ പ്രഖ്യാപിച്ചു. ഹയർ സെക്കന്ററിയില്‍ 83. 75% ശതമാനമാണ് വിജയം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വിജയ ശതമാനം ഇക്കുറി കൂടുതലാണ്. 83.37 ശതമാനമായിരുന്നു 2017ലെ വിജയ ശതമാനം

പ്സ് ടുവിന്  3,09,065 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 14,735 പേര്‍ക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കാനായി. മലപ്പുറത്താണ് കൂടുതല്‍ എ പ്ലസുകള്‍. കുറവ് പത്തനംതിട്ടയിലും. 180 പേര്‍ പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും (1200/1200) നേടി.  കണ്ണൂരിലാണ് ഏറ്റവും ഉയര്‍ന്ന വിജയശതമാനം. കുറവ് പത്തനംതിട്ടയിലും. സേ പരീക്ഷ ജൂൺ 5 മുതൽ 12 വരെ നടക്കും. മേയ് 16 വരെ ഇംപ്രൂവ്‍മെന്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാം.

വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിയില്‍ 80.34 ശതമാനമാണ് വിജയം. ഇത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കുറഞ്ഞ വിജയ ശതമാനമാണ്. വി.എച്ച്.എസ്.ഇക്ക് 81.50 ശതമാനമായിരുന്നു 2017ല്‍ ഉണ്ടായിരുന്നത്. പ്ലസ് വണ്‍ പരീക്ഷാ ഫലം മേയ് അവസാനം പ്രഖ്യാപിക്കും.
 

ഫലം അറിയാന്‍ താഴെ കാണുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക

www.keralaresults.nic.in
www.keralapareekshabhavan.in
www.dhsekerala.gov.in
www.results.kerala.nic.in
www.education.kerala.gov.in
www.result.prd.kerala.gov.in
www.results.itschool.gov.in
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണകൊള്ള; മുൻ ദേവസ്വം ബോർഡ് അംഗം വിജയകുമാർ അറസ്‌റ്റിൽ
ബ്ലോക്ക് പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ കെ.വി. നഫീസയ്ക്ക് വോട്ട് ചെയ്ത മുസ്ലിം ലീഗ് സ്വതന്ത്രൻ രാജിവച്ചു