
ലൈംഗികാതിക്രമത്തിനിടെ ലിംഗം മുറിക്കപ്പെട്ട കൊല്ലം പത്മന ആശ്രമത്തിലെ സ്വാമി ഇന്ന് വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നു. സംഘപരിവാര്‍ സംഘടനകളുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്ന ഗംഗാ ശ്വാശതപാദ സ്വാമി എന്ന ശ്രീഹരിയുടെ ജീവിഥകഥ സിനിമാക്കഥകളെ തോല്‍പ്പിക്കും.
കോലഞ്ചേരിയിൽ വർഷങ്ങൾക്ക് മുമ്പ് നടത്തിയിരുന്ന ഹോട്ടൽ പൊട്ടിയതോടെ മുങ്ങിയ ഹരി പിന്നെ പൊങ്ങിയത് സന്യാസവേഷത്തിലായിരുന്നു. ദൈവ സഹായം എന്നപേരിലായിരുന്നു കോലഞ്ചേരിയിലെ ഹരിയുടെ ഹോട്ടൽ. പക്ഷേ കച്ചവടം എട്ടു നിലയിൽ പൊട്ടി. തുടര്‍ന്ന് കാവി വസ്ത്രത്തിലേക്ക് കൂടുമാറാൻ ഹരി തീരുമാനിച്ചു.
ഹോട്ടലിന് വേണ്ടി പണം മുടക്കിയ കൂട്ടുകാരെ വരെ പറ്റിച്ച് അന്ന് മുങ്ങിയ ഹരി പിന്നെ പൊങ്ങുന്നത് സ്വാമിയായാണ്. കാവി വസ്ത്രം ധരിച്ച് ബുള്ളറ്റിൽ നാടുചുറ്റിയിരുന്ന ഹരിസ്വാമി നാട്ടുകാരിൽ ചിലർക്ക് ബുള്ളറ്റ് സ്വാമി ആയിരുന്നു. പിന്നീട് കൊല്ലത്തെ ആശ്രമവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച് തുടങ്ങിയ കാലത്താണ് ഗംഗേശാനന്ദ തീര്‍ത്ഥ പാദരെന്ന പേര് സ്വീകരിക്കുന്നത്.
ഹൈന്ദവ സംഘടനകളും നേതാക്കളുമായി അടുത്ത ബന്ധം. ഹൈന്ദവത മുൻനിര്‍ത്തിയുള്ള സമരങ്ങളുടെ മുൻനിരയിലും സ്വാമിയെത്തി. ക്ഷേത്ര സംരക്ഷണമടക്കം നിരവധി ആവശ്യങ്ങൾക്ക് സര്‍ക്കാറിനെ സമീപിക്കുന്ന പ്രതിനിധി സംഘങ്ങളുടെ മുൻ നിരയിലും ഇയാൾ ഇടം പിടിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam