മരുന്നും ഭക്ഷണവുമില്ലാതെ തെരുവില്‍ അലഞ്ഞ് എച്ച്ഐവി ബാധിതന്‍

Web Desk |  
Published : Jul 19, 2018, 11:10 AM ISTUpdated : Oct 02, 2018, 04:24 AM IST
മരുന്നും ഭക്ഷണവുമില്ലാതെ തെരുവില്‍ അലഞ്ഞ് എച്ച്ഐവി ബാധിതന്‍

Synopsis

തെരുവില്‍ അലഞ്ഞ് എച്ച്ഐവി ബാധിതന്‍ മരുന്നു ഭക്ഷണവുമില്ലാതെ അവശന്‍

കണ്ണൂർ: മരുന്നും ഭക്ഷണവുമില്ലാതെ തലശേരിയിലെ തെരുവിൽ  അലയുകയാണ് എച്ച്ഐവി ബാധിതനായ യുവാവ്. ശരീരത്തിൽ വ്രണങ്ങൾ നിറഞ്ഞ് അവശനായ ഇയാളെ വീട്ടുകാരും കയ്യൊഴിഞ്ഞു.

തലശ്ശേരി ബസ്സ് സ്റ്റാന്‍റിന്‍റെ പരിസരങ്ങളിലോ റെയിൽവേ മേൽപ്പാലത്തിന്‍റെ ചുവട്ടിലോ ഇയാളുണ്ടാകും. മരുന്നു ഭക്ഷണവും ഇല്ലാത്തതിനാൽ തീർത്തും അവശൻ. തലശ്ശേരി സ്വദേശിയായ ഇയാൾ വർഷങ്ങൾക്ക് മുമ്പ് വീട് വിട്ട്പോയതാണ്. അടുത്ത കാലത്ത് തിരികെയെത്തിയപ്പോൾ എച്ച് ഐവി ബാധിതനാണെന്ന് അറിഞ്ഞ് വീട്ടുകാർ കയ്യൊഴിഞ്ഞു.

തലശ്ശേരി ജനറൽ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ എച്ച്ഐവി ബാധ സ്ഥിരീകരിച്ചതോടെ എആർടി മരുന്ന് കഴിച്ച് തുടങ്ങിയിരുന്നു. ഇപ്പോൾ മൂന്ന് മാസത്തിലധികമായി മരുന്ന് മുടങ്ങിയിട്ട്. സംഭവം ശ്രദ്ധയിൽപ്പെട്ട പൊതു പ്രവർത്തകർ നിരവധി സ്ഥാപനങ്ങളെ സമീപിച്ചെങ്കിലും ആരും ഇയാളെ ഏറ്റെടുക്കാൻ തയ്യാറാവുന്നില്ലെന്നും ആരോപണമുണ്ട്.

മാസങ്ങൾക്ക് മുൻപ് സമാനമായ രീതിയിൽ കണ്ടെത്തിയ മറ്റൊരാളെ പൊതുപ്രവർത്തകർ ഇടപെട്ടാണ് ആശുപത്രിയിലേക്ക് മാറ്റിയത്. എച്ച്.ഐ.വി ബാധിതരായ ഇവർ രോഗം വകവെക്കാതെ മറ്റുള്ളവരുമായി ഇടപഴകുന്നതാണ് ആശങ്ക.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എസ്ഐആ‍ർ കരട് പട്ടിക; പ്രശ്നങ്ങൾ പരിശോധിക്കാൻ നിശാ ക്യാമ്പുമായി കോണ്‍ഗ്രസ്, ഇന്ന് വൈകിട്ട് 5 മണി മുതൽ
തദ്ദേശ തെരഞ്ഞെടുപ്പ് തോൽവി; തിരുത്തൽ നടപടികൾ വേഗത്തിലാക്കാൻ സിപിഎം, പോരായ്മകൾ പരിഹരിക്കാൻ ആക്ഷൻ പ്ലാൻ ഉണ്ടാക്കും