ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ച ഹിസ്ബുള്‍ ഭീകരന്‍ പിടിയില്‍

By Web DeskFirst Published May 14, 2017, 10:46 AM IST
Highlights

കൊല്‍ക്കത്ത: നേപ്പാളില്‍ നിന്ന് ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ച ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരന്‍ നസീര്‍ അഹമ്മദ് ഇല്ല്യാസിനെ സശസ്ത്ര സീമ ബല്‍ അറസ്റ്റ് ചെയ്തു. ഇയാളില്‍നിന്ന് പാക്കിസ്ഥാന്‍ പാസ്‌പോര്‍ട്ടും തിരിച്ചറിയല്‍ രേഖകളും പിടികൂടി. 2003 മുതല്‍ നസീര്‍ അഹമ്മദ് പാക്കിസ്ഥാനില്‍ താമസിച്ചിരുന്നതായി കണ്ടെത്തി. കമ്പിളി വില്‍പ്പനക്കാരനെന്ന വ്യേജേനെയാണ് നസീര്‍ അഹമ്മദ് ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ചത്. ജമ്മു കശ്മീരിലും പാകിസ്ഥാനിലും നിരവധി ഭീക്രമണക്കേസില്‍ പങ്കാളിയാണ് നസീര്‍ അഹമ്മദ്‌.

click me!