ഗള്‍ഫിലെ ഈദ് അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

Published : Sep 04, 2016, 07:05 PM ISTUpdated : Oct 04, 2018, 07:00 PM IST
ഗള്‍ഫിലെ ഈദ് അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

Synopsis

ഗള്‍ഫിലെ ഈദ് അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. ഭൂരിപക്ഷം രാജ്യങ്ങളിലും ഒന്‍പത് ദിവസത്തെ അവധിയാണ് ഇക്കുറി ലഭിക്കുക.  മിക്ക സ്വകാര്യ സ്ഥാപനങ്ങളിലും അഞ്ച് ദിവസത്തെ അവധിയായിരിക്കും ലഭിക്കുക.

യുഎഇയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ബലിപെരുന്നാളിനോട് അനുബന്ധിച്ച് അഞ്ച് ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.  11 ഞായറാഴ്ച മുതല്‍ 15 വ്യാഴം വരെയാണ് അവധി. വാരാന്ത്യ അവധികള്‍ കൂടി കൂട്ടുമ്പോള്‍ ഫലത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒന്‍പത് വെള്ളി മുതല്‍ 17 ശനി വരെ തുടര്‍ച്ചയായി ഒന്‍പത് ദിവസം അവധി ലഭിക്കും.
 
യുഎഇയിലെ സ്വകാര്യ മേഖലയ്‌ക്ക് 11 ഞായര്‍ മുതല്‍ 13 ചൊവ്വ വരെയാണ് അവധി. വാരാന്ത്യ അവധികള്‍ കൂടി കൂട്ടുമ്പോള്‍ സ്വകാര്യ മേഖലയ്‌ക്ക് ഫലത്തില്‍ അഞ്ച് ദിവസം അവധി ലഭിക്കും.
ഒമാനില്‍ സ്വകാര്യ-പൊതുമേഖലയ്‌ക്ക് അവധി ദിനങ്ങള്‍ ഒരുപോലെയാണ്. 11 ഞായര്‍ മുതല്‍ 15 വ്യാഴം വരെ. വാരാന്ത്യ അവധികള്‍ കൂടി കൂട്ടുമ്പോള്‍ ഒന്‍പത് ദിവസത്തെ അവധിയാണ് ഒമാനിലെ സ്വാകാര്യ-പൊതുമേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ലഭിക്കുക.

കുവൈറ്റിലും സര്‍ക്കാര്‍-സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് ഒന്‍പത് വെള്ളിയാഴ്ച മുതല്‍ 17 ശനിയാഴ്ച വരെ ഒന്‍പത് ദിവസത്തെ അവധി ലഭിക്കും. യുഎഇയില്‍ ചില സ്വകാര്യ കമ്പനികള്‍ തിരുവോണ ദിനമായ 14 ന് ബുധനാഴ്ച അവധി നല്‍കിയിട്ടുണ്ട്. നീണ്ട അവധി ലഭിച്ചതോടെ ബലിപെരുന്നാളും ഓണവും നാട്ടില്‍ ആഘോഷിക്കാന്‍ തീരുമാനിച്ചവരും ധാരാളം. അതേസമയം ഈ ദിവസങ്ങളില്‍ നാട്ടിലേക്കും തിരിച്ചുമുളള വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയര്‍ന്നിട്ടുണ്ട്.

മാസങ്ങളായി ശമ്പളമില്ലാതെ ഫുജൈറയില്‍ ദുരിതത്തിലായ തൊഴിലാളികള്‍ക്കു ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സഹായ പ്രവാഹം. വിവിധ സംഘടനകളും വ്യക്തികളും സഹായവുമായി തൊഴിലാളി ക്യാമ്പുകളിലെത്തി.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
click me!

Recommended Stories

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീപിടുത്തം; രോ​ഗികളെ മാറ്റി, തീ നിയന്ത്രണ വിധേയമെന്ന് പൊലീസ്
രാത്രി കനാൽ തകർന്നു, ഒഴുകിപ്പോയത് ബൈക്കും ഓട്ടോറിക്ഷയും ഉൾപ്പെടെ, വീടുകൾ കുറവായതിനാൽ വൻ ദുരന്തം ഒഴിവായി