മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റ്; ഗൗതം നവ്‍ലാഖയുടെ വീട്ടുതടങ്കൽ റദ്ദാക്കി

By Web TeamFirst Published Oct 1, 2018, 5:58 PM IST
Highlights

ജനുവരിയില്‍ നടന്ന ജാതി കലാപവുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി റെയ്ഡ് നടത്തി അഞ്ച് മനുഷ്യാവകാശ പ്രവര്‍ത്തകരെയാണ് ഓഗസ്റ്റ് 28ന് പൊലീസ് അസ്റ്റ് ചെയ്തത്.തെലുഗു കവിയും മനുഷ്യാവകാശപ്രവര്‍ത്തകനുമായ വരാവരറാവു, അഭിഭാഷക സുധാ ഭരദ്വാജ്, സന്നദ്ധപ്രവര്‍ത്തകരായ വെര്‍നണ്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെരേര, മാധ്യമ പ്രവര്‍ത്തകന്‍ ഗൗതം നവ്‌ലാഖ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
 

പൂനെ: ബീമാ കൊറേഗോവ് ജാതി കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അഞ്ച് പൗരാവകാശ പ്രവര്‍ത്തകരിലൊരാളായ ഗൗതം നവ്‍ലാഖയുടെ വീട്ടുതടങ്കല്‍ ഹൈക്കോടതി റദ്ദാക്കി. വീട്ടുതടങ്കില്‍ ന്യായീകരിക്കാനാകാത്തതെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. ജനുവരിയില്‍ നടന്ന ജാതി കലാപവുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി റെയ്ഡ് നടത്തി അഞ്ച് മനുഷ്യാവകാശ പ്രവര്‍ത്തകരെയാണ് ഓഗസ്റ്റ് 28ന് പൊലീസ് അസ്റ്റ് ചെയ്തത്.തെലുഗു കവിയും മനുഷ്യാവകാശപ്രവര്‍ത്തകനുമായ വരാവരറാവു, അഭിഭാഷക സുധാ ഭരദ്വാജ്, സന്നദ്ധപ്രവര്‍ത്തകരായ വെര്‍നണ്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെരേര, മാധ്യമ പ്രവര്‍ത്തകന്‍ ഗൗതം നവ്‌ലാഖ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റ് ചോദ്യം ചെയ്ത് റോമില ഥാപര്‍, പ്രശാന്ത് ഭൂഷണ്‍, പ്രഭാത് പട്നായിക് എന്നിവര്‍ നൽകിയ ഹർജി സുപ്രീംകോടതി തള്ളിയിരുന്നു. വിമത ശബ്ദം തല്ലിക്കടുത്തുന്നതിന് വേണ്ടി മാത്രമാണ് അറസ്റ്റ് എന്നതിന് തെളിവ് കണ്ടെത്താനായില്ലെന്നായിരുന്നു മൂന്നംഗ ബെഞ്ചിന്‍റെ ഭൂരിപക്ഷ വിധി. ഇതേതുടര്‍ന്ന് മനുഷ്യാവകാര പ്രവർത്തകരുടെ വീട്ടുതടങ്കൽ നാല് ആഴ്ച കൂടി നീട്ടുകയും ചെയ്തിരുന്നു. 

click me!