പ്രളയബാധിതരെ സഹായിക്കാന്‍ കമ്മലൂരി നല്‍കി വീട്ടമ്മ; ഇനിയും കണ്ണുതുറക്കാത്തവര്‍ കാണണം...

Published : Aug 20, 2018, 08:59 AM ISTUpdated : Sep 10, 2018, 03:37 AM IST
പ്രളയബാധിതരെ സഹായിക്കാന്‍  കമ്മലൂരി നല്‍കി വീട്ടമ്മ; ഇനിയും കണ്ണുതുറക്കാത്തവര്‍ കാണണം...

Synopsis

സംസ്ഥാനത്തെയാകെ വലച്ച പ്രളയത്തെ അതിജീവിക്കാന്‍ കേരളമൊന്നാകെ കൈകോര്‍ക്കുന്നു. സമൂഹമാധ്യമങ്ങളില്‍ കേരളത്തിന് സഹായം ആവശ്യമില്ലെന്നും സഹായം നല്‍കരുതെന്നും വ്യജമാണെന്ന്  വിശ്വസിക്കാത്ത വിധത്തിലുമുള്ള വീഡിയോകളും ശബ്ദസന്ദേശങ്ങളും പറന്ന് നടക്കുമ്പോള്‍ വേറിട്ട മാതൃകയുമായി വീട്ടമ്മ.

അങ്ങാടിപ്പുറം: സംസ്ഥാനത്തെയാകെ വലച്ച പ്രളയത്തെ അതിജീവിക്കാന്‍ കേരളമൊന്നാകെ കൈകോര്‍ക്കുന്നു. സമൂഹമാധ്യമങ്ങളില്‍ കേരളത്തിന് സഹായം ആവശ്യമില്ലെന്നും സഹായം നല്‍കരുതെന്നും വ്യജമാണെന്ന്  വിശ്വസിക്കാത്ത വിധത്തിലുമുള്ള വീഡിയോകളും ശബ്ദസന്ദേശങ്ങളും പറന്ന് നടക്കുമ്പോള്‍ വേറിട്ട മാതൃകയുമായി വീട്ടമ്മ.

ദുരിതാശ്വാസ ക്യാമ്പിലേക്ക് സഹായിക്കണമെന്ന് ആവശ്യപ്പെട്ട് എത്തിയവര്‍ക്ക് തന്റെ കമ്മല്‍ ഊരി നല്‍കി വീട്ടമ്മ. സിപിഎം വൈലോങ്ങര കമ്മിറ്റിയുടെ ദുരിതാശ്വാസ പിരിവിലേക്കായാണ് വീട്ടമ്മ കമ്മല്‍ നല്‍കിയത്. മേച്ചേരിപറമ്പിലെ കോട്ടേക്കാട് ഇന്ദിരയാണ് ദുരിതാശ്വാസ സഹായത്തിനായി കമ്മല്‍ ഊരി നല്‍കിയത്.

സമൂഹമാധ്യമങ്ങളില്‍ പലതരം തെറ്റായ പ്രചരങ്ങള്‍ വ്യാപകമാവുമ്പോള്‍ പ്രളയക്കെടുതിയില്‍ വലഞ്ഞ കേരളം അതിജീവിനത്തിന്റെ പാതയിലാണ്. ചെറുതും വലുതുമായ സഹായങ്ങളാണ് വിവിധ മേഖലയില്‍ നിന്ന് സംസ്ഥാനത്തേക്ക് എത്തുന്നത്. 20000 കോടിയുടെ നഷ്ടം സംസ്ഥാനത്ത് പ്രളയക്കെടുതി മൂലം സംഭവിച്ചെന്നാണ് സര്‍ക്കാരിന്റെ പ്രാഥമിക കണക്കുകള്‍. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വയനാട്ടിലെ ആളെക്കൊല്ലി കടുവ കൂട്ടിലായി; ആദിവാസിയായ മാരനെ കടിച്ച് കൊന്ന കടുവയാണിതെന്ന് സ്ഥിരീകരണം
ശബരിമല സ്വർണക്കടത്ത്: ഡി മണിയെ പ്രത്യേക സംഘം ഇന്ന് ചോദ്യം ചെയ്യും