ആലുവയിൽ ഇതരസംസ്ഥാനക്കാരിയായ ഹോം നഴ്സ് തൂങ്ങി മരിച്ച നിലയിൽ

Web Desk |  
Published : May 17, 2018, 09:50 PM ISTUpdated : Jun 29, 2018, 04:11 PM IST
ആലുവയിൽ ഇതരസംസ്ഥാനക്കാരിയായ ഹോം നഴ്സ് തൂങ്ങി മരിച്ച നിലയിൽ

Synopsis

കിണറ്റിലെ കുറ്റിയിൽ തൂങ്ങിയനിലയിൽ ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം ആലുവ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

കൊച്ചി: ആലുവയിൽ ഇതരസംസ്ഥാനക്കാരിയായ ഹോം നഴ്സ് തൂങ്ങി മരിച്ച നിലയിൽ. ജോലിയ്ക്ക് നിന്ന വീട്ടിലെ കിണറ്റിലെ കുറ്റിയിലാണ് 58കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പശ്ചിമ ബംഗാൾ സ്വദേശിയായ ജാംഗ്ലി ഹൻസ്ബയെയാണ് വൈകീട്ട് മരിച്ച നിലയിൽ കണ്ടെത്തിയത്. ആലുവ തോട്ടക്കാട്ടുകരയിലെ വീട്ടിൽ ഹോം നഴ്സായി ജോലി നോക്കുകയായിരുന്നു ജാംഗ്ലി. 

തോട്ടയ്ക്കാട്ടുകര മനയ്ക്കൽ വീട്ടിലെ വൃദ്ധയായ മേരിക്കുട്ടിയെ പരിചരിക്കാൻ മൂന്ന് മാസം മുമ്പാണ് ഇവർ ആലുവയിൽ എത്തിയത്. ഭർത്താവ് മരിച്ച മേരിക്കുട്ടി വീട്ടിൽ തനിച്ചാണ്, രണ്ട് മക്കളും വിദേശത്താണ്. ഉച്ചയ്ക്ക് മേരിക്കുട്ടി അടുത്തുള്ള മരണവീട്ടിൽ പോയി തിരിച്ച് വന്നപ്പോഴാണ് ജാംഗ്ലിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. 

ആത്മഹത്യായാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമണം. മരണത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല. കുറച്ച് ദിവസമായി നാട്ടിലേക്ക് പോകണമെന്ന് ജാംഗ്ലി ആഗ്രഹം പ്രകടിപ്പിച്ചിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ആലുവ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

500 യാത്രക്കാരുമായി ദുബൈയിലേക്ക് പോയ വിമാനം, ഒരു മണിക്കൂറോളം വട്ടമിട്ട് പറന്ന ശേഷം ലാൻഡിങ്, കാരണം സാങ്കേതിക തകരാ‍ർ
ആദ്യം കാസർകോടേയ്ക്കും പിന്നീട് മൈസൂരിലേക്കും പോയി, തിരിച്ചുവരുന്ന വഴി പിടിവീണു; മട്ടന്നൂരിൽ 10 പവനും പണവും മോഷ്ടിച്ചയാൾ പിടിയിൽ