കൊച്ചിയിൽ ഹോംനേഴ്സിന്‍റെ കുത്തേറ്റ് യുവാവ് മരിച്ചു

Published : Jan 08, 2019, 10:51 PM ISTUpdated : Jan 08, 2019, 10:52 PM IST
കൊച്ചിയിൽ ഹോംനേഴ്സിന്‍റെ കുത്തേറ്റ് യുവാവ് മരിച്ചു

Synopsis

കൊച്ചിയിൽ ഹോംനേഴ്സിന്‍റെ കുത്തേറ്റ് യുവാവ് മരിച്ചു. പാലാരിവട്ടം സ്വദേശി  തോബിയാസാണ് കൊല്ലപ്പെട്ടത്. പ്രതി തൃശ്ശൂർ സ്വദേശി ലോറൻസിനെ പൊലീസ് അറസ്റ്റ് ചെയ്തു. 

കൊച്ചി: കൊച്ചിയിൽ ഹോംനേഴ്സിന്‍റെ കുത്തേറ്റ് യുവാവ് മരിച്ചു. പാലാരിവട്ടം സ്വദേശി  തോബിയാസാണ് കൊല്ലപ്പെട്ടത്. പ്രതി തൃശ്ശൂർ സ്വദേശി ലോറൻസിനെ പൊലീസ് അറസ്റ്റ് ചെയ്തു. 

കഴിഞ്ഞ ഒരു വർഷമായി ഇയാൾ  തോബിയാസിന്‍റെ അമ്മയെ പരിചരിക്കുന്നതിനായി വീട്ടിൽ ഹോം നേഴ്സായി ജോലി ചെയ്യുകയായിരുന്നു.  മയക്ക് മരുന്ന് ലഹരിയിൽ തോബിയാസ് ലോറൻസിനെ ആക്രമിച്ചപ്പോൾ ചെറുക്കുന്നതിനിടെയാണ് ഇയാള്‍ക്ക് കുത്തേറ്റത്. കൊല്ലപ്പെട്ട തോബിയാസ് പലതവണ അമ്മയേയും ലേറൻസിനേയും ക്രൂരമായി ഉപദ്രവിച്ചിരുന്നതായി പൊലീസ് പറഞ്ഞു.
 

PREV
click me!

Recommended Stories

ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ
മൊഴി മാറ്റിയവരും ഒപ്പം നിന്നവരും