ഇന്ത്യക്ക് മാതൃകയാക്കാന്‍ ഇതാ ഒരു ജപ്പാന്‍ മോഡല്‍..!

Web Desk |  
Published : Jul 05, 2018, 06:23 PM ISTUpdated : Oct 02, 2018, 06:44 AM IST
ഇന്ത്യക്ക് മാതൃകയാക്കാന്‍ ഇതാ ഒരു ജപ്പാന്‍ മോഡല്‍..!

Synopsis

സ്വപ്നതുല്യമായ നേട്ടമാണ് ജപ്പാന്‍ ലോകകപ്പില്‍ സ്വന്തമാക്കിയത്

മോസ്കോ: ആരും സാധ്യത കല്‍പ്പിച്ചിരുന്നില്ല ജപ്പാന്. ഒമ്പത് ഗോളടിച്ചു വന്ന ബെല്‍ജിയത്തിനെതിരെ പ്രീക്വാര്‍ട്ടറില്‍ ജപ്പാന്‍ എത്ര വാങ്ങിക്കൂട്ടുമെന്ന് കണക്കെടുത്തവരായിരുന്നു കൂടുതല്‍ പേരും. എന്നാല്‍, സമുറായ് വീര്യം കാത്തുവച്ചത് മറ്റൊന്നാണ്. ആക്രമണമാണ് ഏറ്റവും നല്ല പ്രതിരോധമെന്ന് കളത്തില്‍ കാണിച്ചു തന്നു ജപ്പാന്‍.  മുഖം കാണിച്ചുമടങ്ങാന്‍ വന്നതല്ലെന്ന് വിളിച്ചുപറഞ്ഞു.

വേഗത്തിലും പന്തടക്കത്തിലും ബെല്‍ജിയത്തെ കവച്ചുവച്ചു ജപ്പാന്‍റെ യുവനിര. അവസാന നിമിഷം തോറ്റ് മടങ്ങിയെങ്കിലും ജപ്പാന്‍റെ പ്രകടനം ഫുട്ബോളില്‍ ഇനിയും മേല്‍വിലാസം ലഭിക്കാത്ത ഏഷ്യക്ക് പ്രചോദനമാണ്. ടീമിന്‍റെ മികവിനൊപ്പം കയ്യടി നേടിയാണ് ജപ്പാന്‍റെ ആരാധകരും റഷ്യയില്‍ നിന്ന് മടങ്ങിയത്.

അവരുടെ ടീമിന്‍റെ കളിക്ക് ശേഷം ആരാധകര്‍ ഗാലറികള്‍ വൃത്തിയാക്കിയ ശേഷമായിരുന്നു ഗ്രൗണ്ട് വിട്ടത്. ഇപ്പോള്‍ ലോകകപ്പില്‍ രാജ്യത്തിന്‍റെ കീര്‍ത്തി ഉയര്‍ത്തിയ ടീമിനു രാജ്യം ഗംഭീര വരവേല്‍പ്പാണ് നല്‍കിയത്. ഫുട്ബോളില്‍ പുതിയ വളര്‍ച്ച തേടുന്ന ഇന്ത്യ അടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് ജപ്പാന്‍ ആരാധകരുടെ സ്നേഹം കണ്ടു പഠിക്കാവുന്നതാണ്. 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'എന്റെ സിനിമാ ഡയലോഗ് ഓര്‍മയുണ്ടോ, മുഖ്യമന്ത്രിക്ക് ഇഷ്ടപ്പെട്ട സിനിമ, പശ്ചാത്തപിച്ച കര്യം', മുഖ്യമന്ത്രിയോട് ചോദ്യങ്ങളുമായി മോഹൻലാൽ, ടീസര്‍ പുറത്ത്
'കേരളം' അംഗീകരിച്ചത് ബിജെപി-സിപിഎം രഹസ്യ ധാരണ, ഇന്നത്തോടെ കൂടുതൽ തെളിഞ്ഞെന്ന് മമത; ബംഗാളിനോട് കേന്ദ്രത്തിന് വിവേചനമെന്നും വിമ‍ർശനം