ഹണിപ്രീതിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

Published : Oct 04, 2017, 11:34 AM ISTUpdated : Oct 05, 2018, 03:11 AM IST
ഹണിപ്രീതിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

Synopsis

ഹിരിയാന: പഞ്ച്കുല ആക്രമണ കേസില്‍ അറസ്റ്റിലായ ഹണിപ്രീത് സിങ് ഇന്‍സാനെയും സഹായി സുഖ് ദീപിനെയും ഇന്ന് കോടതിയില്‍ ഹാജരാക്കും. പഞ്ചാബിലെ ജിരക്പൂരില്‍ നിന്ന് ഇന്നലെ അറസ്റ്റ് ചെയ്ത ഇരുവരെയും ചോദ്യം ചെയ്യുന്നത് തുടരുകയാണെന്നും കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്നും ഹരിയാന പൊലീസ് പറഞ്ഞു. 

ഗുര്‍മീത് റാം റഹീമിനെതിരായ രണ്ട് കൊലപാതക കേസുകളില്‍ വിചാരണ നടക്കുന്നതിനാല്‍ പഞ്ച്കുലയിലെ പ്രത്യേക സിബിഐ കോടതി സമുച്ചയവും പരിസര പ്രദേശങ്ങളും കനത്ത സുരക്ഷാ വലയത്തിലാണ്. ഹണിപ്രീതിനെ ഹാജരാക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ പൊലീസിനെയും അര്‍ധസൈനിക വിഭാഗത്തെയും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'2018 ലെ പ്രളയം മനുഷ്യനിർമിതം, മന്ത്രി രാജിവയ്ക്കുക', കെ കൃഷ്ണൻകുട്ടിയുടെ ഓഫീസിലേക്ക് യുഡിഎഫ് മാർച്ച്; ചിറ്റൂരിൽ സംഘർഷം, ജലപീരങ്കി പ്രയോഗിച്ച് പൊലീസ്
ജൂണിന് ശേഷം എൽ നിനോ സാധ്യത, രാജ്യത്ത് കാലവർഷം കുറയും, കേരളത്തിൽ ഇത്തവണയും സാധാരണ തോതിലെന്ന് ആദ്യ ഘട്ട പ്രവചനം