
കോട്ട: വ്യവസായികളെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടുന്ന സംഘം രാജസ്ഥാനിൽ പിടിയിൽ. വ്യവസായികളെ പീഡനക്കേസിൽ കുടുക്കുമെന്നു ഭീഷണിപ്പെടുത്തിയായിരുന്നു തട്ടിപ്പ്.
സംഘത്തിൽ അംഗങ്ങളായ മൂന്നു സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ ഒരാൾ കഴിഞ്ഞ ദിവസം നയാപുര പോലീസ് സ്റ്റേഷനിലെത്തി നഗരത്തിലെ ഒരു പ്രമുഖ വ്യവസായിക്കെതിരേ മാനഭംഗക്കേസ് ഫയൽ ചയ്തിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ഹണിട്രാപ് സംഘത്തെകുറിച്ച് സൂചന ലഭിക്കുന്നത്. അന്വേഷണത്തിനിടെ സംഘത്തിൽ ഉൾപ്പെട്ട സ്ത്രീകളിൽ ഒരാൾ മറ്റൊരു വ്യവസായിയെ ഭീഷണപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചതായും പരാതി ലഭിച്ചു.
ഇതേതുടർന്ന് പോലീസ് സ്ത്രീകളെ അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കി റിമാൻഡിൽ വിട്ടു. ഈ സ്ത്രീകൾക്കു സഹായം നൽകിയവരെ സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam