ഭരണപ്രതിസന്ധിയില്‍ ഹോര്‍ട്ടികോര്‍പ്പ് വീര്‍പ്പുമുട്ടുന്നു

Web Desk |  
Published : Aug 28, 2016, 05:02 PM ISTUpdated : Oct 05, 2018, 01:13 AM IST
ഭരണപ്രതിസന്ധിയില്‍ ഹോര്‍ട്ടികോര്‍പ്പ് വീര്‍പ്പുമുട്ടുന്നു

Synopsis

തിരുവനന്തപുരത്ത് ആനയറ മാര്‍ക്കറ്റില്‍ നിന്നുള്ള കാഴ്ചയാണ്. പടവലവും പാവലും വെള്ളരിയുമെല്ലാം കുന്നുകൂടിക്കിടക്കുന്നു. ഹോര്‍ട്ടികോര്‍പ്പിന്റെ ഔട് ലെറ്റുകള്‍ വഴി വിറ്റുതീരാത്ത പച്ചക്കറികളില്‍ പലതും നശിച്ചു തുടങ്ങി. പെട്ടെന്ന് ചീഞ്ഞുപോകുന്ന പച്ചക്കറി സൗജന്യ നിരക്കില്‍ ആവശ്യക്കാര്‍ക്ക് നല്‍കാനാണ് തീരുമാനം. ഇതനുസരിച്ച് അധികം വരുന്ന പച്ചക്കറിയുടെ സൗജന്യ പച്ചക്കറി വിതരണത്തിന്റെ ഉദ്ഘാടനം എംഎല്‍എ മുകേഷ് നിര്‍വ്വഹിച്ചു. സര്‍ക്കാര്‍ പുവര്‍ഹോമിലെ കുട്ടികള്‍ക്കാണ് പച്ചക്കറി നല്‍കിയത്.

ഇതിന് പുറമെ  ഹോര്‍ട്ടികോര്‍പ്പില്‍ നാടന്‍ പച്ചക്കറികളുടെ വിലയും കുറച്ചു. പടവലവും വെള്ളരിയും അഞ്ച് രൂപക്കും പയറും പാവലും കിലോ 20 രൂപക്കുമാണ് വില്‍പ്പന. കര്‍ഷകര്‍ കൊണ്ടുവരുന്ന മുഴുവന്‍ പച്ചക്കറിയും വാങ്ങാനാണ് ഹോര്‍ട്ടികോര്‍പ്പിന് കൃഷിമന്ത്രി നല്‍കിയ നിര്‍ദ്ദേശം. കര്‍ഷക സംഘങ്ങളും വിഎഫ്‌സികെയും ഹോര്‍ട്ടികോര്‍പ്പുമെല്ലാം ശേഖരിച്ച് മൊത്ത വ്യാപാര കേന്ദ്രങ്ങളില്‍ എത്തിക്കുന്ന പച്ചക്കറി സംഭരിക്കാന്‍ സംവിധാനമില്ലാത്തതാണ് ഹോര്‍ട്ടികോര്‍പ്പിനെ കുഴക്കുന്നത്. മുപ്പത് ലക്ഷം രൂപ മുടക്കി നെടുമങ്ങാട് അന്താരാഷ്ട്ര മാര്ഡക്കറ്റില്‍ സജ്ജീകരിച്ച പഴം പച്ചക്കറി ശീതികരണി ഇതുവരെ പ്രവര്‍ത്തിപ്പിച്ചിട്ടില്ല. മാത്രമല്ല കൂടുതല്‍ ഇടങ്ങളിലേക്ക് പച്ചക്കറി വിതരണത്തിനെത്തിക്കാന്‍ സംവിധാനം വേണമെന്നും ആവശ്യമുയര്‍ന്നു കഴിഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇത് ശരിയല്ല, സുപ്രീംകോടതിക്കെതിരെ തുറന്നടിച്ച് കേരള ഗവർണർ; 'ഓരോരുത്തരുടെയും ചുമതലകളെ കോടതി ബഹുമാനിക്കണം'
'ജനങ്ങളുടെ യജമാനന്മാരാണ് എന്നാണ് പലരുടെയും ധാരണ, വാക്കും പ്രവര്‍ത്തിയും ഒരു പോലെയാകണം': വിമര്‍ശനവുമായി സിപിഐ നേതാവ്