ഹോം നഴ്സ് വിസ വാഗ്ദാനം ചെയ്ത് വൻ തട്ടിപ്പ്

Published : Aug 28, 2016, 04:49 PM ISTUpdated : Oct 05, 2018, 03:14 AM IST
ഹോം നഴ്സ് വിസ വാഗ്ദാനം ചെയ്ത് വൻ തട്ടിപ്പ്

Synopsis

കൊല്ലം: ഇസ്രായേലിലേക്ക് ഹോം നഴ്സ് വിസ വാഗ്ദാനം ചെയ്ത് വൻ തട്ടിപ്പ് നടത്തിയതായി പരാതി. കൊല്ലം സ്വദേശി സിന്ധ്യ ഹൈദിനും അച്ഛൻ റിച്ചാർഡ് ജോസും തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. ഇസ്രായേൽ സർക്കാർ നൽകുന്ന സൗജന്യ വീസ ഉപയോഗിച്ച് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പാണ് സംഘം നടത്തിയത്.

കൊട്ടിയം സ്വദേശി ലിജോ ജോയ് പരാതിയുമായി രംഗത്തെത്തിയതോടെയാണ് തട്ടിപ്പുവിവരം പുറത്ത് അറിയുന്നത്. ലിജോയും കൂട്ടുകാരൻ സതീഷ് രവിയും മുംബൈയിൽ നഴ്സായി ജോലിനോക്കുന്നതിനിടയിലാണ് ഇസ്രായേലിലേക്ക് ഹോം നഴ്സ് വീസ വാഗ്ദാനവുമായി സിന്ധ്യ ഹൈദിൻ വിളിക്കുന്നത്. വീസയ്ക്ക് ഒരാൾക്ക് പത്ത് ലക്ഷം രൂപയായകുമെന്നും ആദ്യ ഗഡുവായി രണ്ടര ല്ക്ഷം വീതം നൽകണമെന്നും ബാക്കി തുക വീസയും ജോബ് ലെറ്ററും കൈമാറുമ്പോൾ നൽകാമെന്നുമായിരുന്നു കരാർ.

2015 ഫെബ്രുവരിയിൽ 5 ലക്ഷം രൂപ സിന്ധ്യയുടെ അച്ഛൻ റിച്ചർഡ് ജോസിന്റെ കൈവശം നൽകി. ഇ മെയിലിൽ വീസയുടെയും ജോബ് ലെറ്ററിന്റെയും പകർപ്പ് അയച്ച് തന്നതിനെ തുടർന്ന് സിന്ധ്യ ആവശ്യപ്പെട്ട അക്കൗണ്ടുകളിലായി ബാക്കി 15 ലക്ഷം രൂപയും നൽകി. സിന്ധ്യയുടെ ആവശ്യപ്രകാരം 60000 രൂപ ഫീസ് നൽകി  ദില്ലിയിൽ നിന്നും 10 ദിവസത്തെ പ്രത്യേക പരിശീലനവും നേടി. എന്നിട്ടും യഥാർത്ഥ വീസ കിട്ടാത്തിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിനിരയായത് ബോധ്യപ്പെട്ടത്.

ഒടുവിൽ തട്ടിപ്പു ബോധ്യമായതിനെ തുടർന്ന് നഷ്ടപ്പെട്ട പണം തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട് കൊട്ടിയം പൊലീസിൽ പരാതി നൽകുകയായിരുന്നു. സമാനമായ രീതിയിൽ നിരവധി പേരില്‍ നിന്നും ഇവർ തട്ടിപ്പ് നടത്തിയിട്ടുണ്ട്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

45 വയസ്സിൽ താഴെയുള്ളവരുടെ പെട്ടെന്നുള്ള മരണങ്ങൾക്ക് കാരണം കണ്ടെത്തി പഠനം, വില്ലന്‍ കൊവിഡും വാക്സിനുമല്ല!
ഇത് ശരിയല്ല, സുപ്രീംകോടതിക്കെതിരെ തുറന്നടിച്ച് കേരള ഗവർണർ; 'ഓരോരുത്തരുടെയും ചുമതലകളെ കോടതി ബഹുമാനിക്കണം'