നൂറ് ബലൂണുകള്‍ പറത്തി നൂറാം സ്വാതന്ത്ര്യ ​ദിനം ആഘോഷിച്ച് ലിത്വാനിയ

By Web DeskFirst Published Jul 8, 2018, 1:00 PM IST
Highlights
  • നൂറാം സ്വാതന്ത്ര്യ ​ദിനം ആഘോഷിച്ച് ലിത്വാനിയ

ലിത്വാനിയ: ദേശീയ പതാകയുടെ നിറമുള്ള നൂറ് ബലൂണുകൾ പറത്തി ലിത്വാനിയയിൽ 100-ാം സ്വാതന്ത്ര്യ ​ദിനാഘോഷത്തിന് തുടക്കമായി. 100 ഹോട്ട് എയർ ബലൂണുകൾ പറത്തിയാണ് രാജ്യം ഇത്തവണ സ്വാതന്ത്ര്യ ​ദിനം ആഘോഷിച്ചത്. ലിത്വാനിയയിലെ കൗനാസിൽവച്ചായിരുന്നു ആഘോഷം.  ദേശീയ പതാകയുടെ നിറമുള്ള ഹൃദയത്തിന്റെയും പൂച്ചകളുടെയും ആകൃതിയിലുള്ള ബലൂണുകളാണ് 100 മീറ്റർ നീളത്തിൽ ആകാശത്തിലേക്ക് പറത്തുക. 

പോളണ്ട്, എസ്റ്റോണിയ, ചൈന എന്നീ രാജ്യങ്ങളിലെ ആളുകൾ ഇവിടെ ബലൂണുകൾ പറത്താനെത്താറുണ്ട്. ഹോട്ട് എയർ ബലൂൺസ് സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ആശയവുമായി ബന്ധപ്പെട്ടിരിക്കുന്നതായി, മനശാസ്ത്ര വിദ്യാർത്ഥിയും പൈലറ്റുമായ ലൂക്കാസ് മൈക്ലിക്വിക്(23) പറഞ്ഞു. 1988-ൽ സോവിയറ്റ് ഭരണകാലഘട്ടത്തിലാണ് ആദ്യമായി ഹോട്ട് എയർ ബലൂൺ ആഘോഷം നടന്നത്. അന്ന് ഔദ്യോഗികമായി ആഘോഷം നിർത്തലാക്കിയിരുന്നതായി,100-ാം സ്വാതന്ത്ര്യ ​ദിനാഘോഷങ്ങൾക്ക് നേതൃത്വം നൽകുന്ന ജിന്റാറ സൂർകുസ് പറഞ്ഞു.

ഒന്നാം ലോകമഹായുദ്ധം വരെ, ലിത്വാനിയ റഷ്യൻ സാമ്രാജ്യത്തിൽ ഉൾപ്പെട്ടതായിരുന്നു. 1918 ഫെബ്രുവരി 16ന് ജർമ്മൻ അധിനിവേശ കാല‌ഘട്ടത്തിലാണ് ലിത്വാനിയ സ്വാതന്ത്രം പ്രഖ്യാപിച്ചത്. രണ്ട് ലോക മ​ഹായുദ്ധങ്ങൾക്ക് ഇടയിലുള്ള ഒരു സ്വതന്ത്ര രാഷ്ട്രമാണ് ആധുനിക ലിത്വാനിയ. 1940 ൽ സോവിയറ്റ് യൂണിയനും, 1941-ൽ നാസി ജർമനിയും, 1944-ൽ സോവിയറ്റ് യൂണിയൻ രണ്ടാമതും ലിത്വാനിയെ ആക്രമിച്ചിരുന്നു.

click me!