ഹോട്ടലുടമയെ നടുറോഡില്‍ കുത്തികൊലപ്പെടുത്തി

Published : May 17, 2017, 12:42 PM ISTUpdated : Oct 05, 2018, 12:45 AM IST
ഹോട്ടലുടമയെ നടുറോഡില്‍ കുത്തികൊലപ്പെടുത്തി

Synopsis

കൊച്ചി: ഉഴുന്നുവടയ്ക്ക് ഉപ്പുപോരെന്ന് ആരോപിച്ചുണ്ടായ തർക്കത്തെ തുടർന്ന് വൈറ്റിലയിൽ ഹോട്ടലുടമയെ കുത്തിക്കൊന്നു. വൈറ്റില ജനതയിൽ സിബിൻ ഹോട്ടൽ ഉടമ ആൽബിയെന്നു വിളിക്കുന്ന ജോൺസൺ (45) ആണ് കൊല്ലപ്പെട്ടത്.

ഇന്നു വൈകീട്ട് അഞ്ചോടെയാണ് സംഭവം. രതീഷ് എന്നയാളാണ് കുത്തിയതെന്ന് ദൃക്സാ​ക്ഷികൾ പറഞ്ഞു. ഇയാൾക്കായി പൊലീസ് തെരച്ചിൽ നടത്തുകയാണ്. ജോൺസണിന്റെ കടയിൽ നിന്നും രാവിലെ രതീഷ് ഉഴുന്നുവട വാങ്ങിയിരുന്നു. ഇതിന് ഉപ്പുപോരാ എന്നുപറഞ്ഞ് അപ്പോൾത്തന്നെ തർക്കവും നടന്നിരുന്നു. 

ഇന്നു വൈകീട്ട് വീണ്ടും ഇവിടെയെത്തിയ രതീഷ് ഉടമയുമായി തർക്കത്തിലേർപ്പെടുകയും തുടർന്ന് റോഡ് മുറിച്ചുകടക്കുന്നതിനിടെ ജോൺസൺന്റെ കഴുത്തിനു കുത്തുകയുമായിരുന്നെന്നു ദൃക്സാക്ഷികൾ പറഞ്ഞു.

രതീഷ് മദ്യലഹരിയിലായിരുന്നതായും കുത്തിയ ശേഷം ഇയാൾ ഓടിരക്ഷപെട്ടതായും ഇവർ പറയുന്നു. കുത്തേറ്റ ജോൺസണെ ഉടൻ തന്നെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പത്തനംതിട്ടയിൽ സൈക്കിൾ നിയന്ത്രണം വിട്ട് ഗേറ്റിൽ ഇടിച്ച് അപകടം; ഏഴാം ക്ലാസ് വിദ്യാർത്ഥി മരിച്ചു
റെയിൽപ്പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ തട്ടി, പരപ്പനങ്ങാടിയിൽ ആറാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം