നെടുമങ്ങാട് ഹോട്ടലിൽ ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; 3 ജീവനക്കാർക്ക് പരിക്ക്

Published : Dec 14, 2025, 10:29 AM IST
gas cylinder accident

Synopsis

നെടുമങ്ങാട് അഴീക്കോട് ഹോട്ടലിൽ ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ 3 ജീവനക്കാർക്ക് ​ഗുരുതര പരിക്ക്.

തിരുവനന്തപുരം: നെടുമങ്ങാട് അഴീക്കോട് ഹോട്ടലിൽ ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ 3 ജീവനക്കാർക്ക് ​ഗുരുതര പരിക്ക്. ഇന്ന് രാവിലെ പ്രഭാത ഭക്ഷണം തയ്യാറാക്കുന്നതിനിടെയാണ് പെട്ടെന്ന് പൊട്ടിത്തെറി ഉണ്ടായത്. പരിക്കേറ്റ ജീവനക്കാരിൽ രണ്ട് സ്ത്രീകളും ഉൾപ്പെടുന്നുണ്ട്. മൂന്ന് പേരെയും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിൽ നവാസ് എന്നയാളുടെ പരിക്ക് അതീവ ​ഗുരുതരമാണെന്ന വിവരവും പുറത്തുവരുന്നുണ്ട്. ​അതേ സമയം അപകടത്തിന്റെ യഥാർത്ഥ കാരണം വ്യക്തമായിട്ടില്ല. ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണോ കുക്കർ പൊട്ടിത്തെറിച്ചതാണോ എന്ന സംശയവും നിലനിൽക്കുന്നുണ്ട്. പൊലീസും ഫയർഫോഴ്സും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'മോർഫ് ചെയ്ത ചിത്രം ബന്ധുക്കൾക്കയക്കും എന്ന് ഭീഷണി', സോഷ്യൽ മീഡിയയിൽ പരിചയപ്പെട്ട യുവതിയിൽ നിന്നു പണംതട്ടിയ മിമിക്രി ആർട്ടിസ്റ്റ് റിമാൻഡിൽ
ബെംഗളൂരു മെട്രോയുടെ പിങ്ക് ലൈൻ നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി; 15,600 കോടിയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും നിർവഹിച്ചു