കനത്തമഴയില്‍ ഇരുനില കെട്ടിടം തകര്‍ന്ന് വീണു; ഞെട്ടല്‍ മാറാതെ നാട്ടുകാര്‍

Published : Aug 07, 2018, 06:08 PM IST
കനത്തമഴയില്‍ ഇരുനില കെട്ടിടം തകര്‍ന്ന് വീണു; ഞെട്ടല്‍ മാറാതെ നാട്ടുകാര്‍

Synopsis

താമസക്കാരെ ഒഴിപ്പിച്ച് നിമിഷങ്ങള്‍ക്കകം കെട്ടിടം സമീപത്തുള്ള കനാലിലേക്ക് തകര്‍ന്നുവീഴുകയായിരുന്നു

ദിവസങ്ങളായി ബംഗാളില്‍ കനത്ത മഴയാണ്. പലയിടങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകളടക്കം തുറന്നിട്ടുണ്ട്. ബാങ്കുര ജില്ലയിലെ ജന്‍ബേദിയില്‍ കനത്തമഴ കാരണം വീട്ടുകാരെ ദുരിതാശ്വാസ ക്യാമ്പുകളില‍േക്ക് മാറ്റുകയാണ്. ഒരു വീട്ടില്‍ നിന്നും ആളെ മാറ്റി പുറത്തിറങ്ങിയതും ആ വീട് തകര്‍ന്ന് വീഴുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്.

വീട്ടുകാരെ ഒഴിപ്പിച്ച് നിമിഷങ്ങള്‍ക്കകം തന്നെ ഇരുനിലകെട്ടിടം തകര്‍ന്നു വീഴുകയായിരുന്നു. ഒരു നിമിഷം വൈകിയിരുന്നെങ്കില്‍ സംഭവിക്കുമായിരുന്ന ദുരന്തത്തിന്‍റെ ഞെട്ടല്‍ വീട്ടുകാര്‍ക്ക് മാറിയിട്ടില്ല.

 രക്ഷപ്പെട്ടതിന്റെ ഞെട്ടല്‍ മാറാതെ ജനങ്ങള്‍. താമസക്കാരെ ഒഴിപ്പിച്ച് നിമിഷങ്ങള്‍ക്കകം കെട്ടിടം സമീപത്തുള്ള കനാലിലേക്ക് തകര്‍ന്നുവീഴുകയായിരുന്നു. കനത്ത മഴയെത്തുടര്‍ന്ന് ഭിത്തികളുടെ ബലം കുറഞ്ഞതാണ് കെട്ടിടം തകരാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

3 ലക്ഷം ശമ്പളം, ഫ്ലാറ്റ് അടക്കം സൗകര്യങ്ങൾ, നുസ്രത്തിന് വമ്പൻ വാഗ്ദാനം; ഇതുവരെയും ജോലിയിൽ പ്രവേശിച്ചില്ല, വിവാദം കെട്ടടങ്ങുന്നില്ല
തീരുമാനമെടുത്തത് രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം; ഒറ്റയ്ക്ക് മത്സരിക്കാൻ കോൺഗ്രസ്; ബിഎംസി തെരഞ്ഞെടുപ്പിൽ മഹാവികാസ് അഘാഡി സഖ്യമില്ല