14 ആം നിലയില്‍ നിന്ന് വീട്ടമ്മ വീണു മരിച്ച സംഭവം; ഞെട്ടലടങ്ങാതെ ഫ്ളാറ്റ് നിവാസികള്‍

Published : Dec 20, 2016, 06:18 AM ISTUpdated : Oct 04, 2018, 07:00 PM IST
14 ആം നിലയില്‍ നിന്ന് വീട്ടമ്മ വീണു മരിച്ച സംഭവം; ഞെട്ടലടങ്ങാതെ ഫ്ളാറ്റ് നിവാസികള്‍

Synopsis

മേഘയും,ഭര്‍ത്താവ് സുജിതും മകനും കൊച്ചി കാക്കനാട്ടെ ഫ്ളാറ്റില്‍ താമസമാക്കിയിട്ട് ആറ് മാസമേ ആയിട്ടുള്ളു. അടുക്കള മാലിന്യങ്ങള്‍ പുറത്തു കളയാനായി മേഘ ഇറങ്ങിയപ്പോള്‍ കാറ്റടിച്ച് ഫ്ലാറ്റിന്‍റെ വാതിലടയുകയും കുഞ്ഞ് അകത്ത് കുടുങ്ങുകയുമായിരുന്നു. ഓട്ടോമാറ്റിക് സംവിധാനമുള്ള വാതിലായതിനാല്‍ തുറക്കാനും കഴിയാതെ വന്നു. ഇതോടെ പരിഭ്രാന്തിയിലായ മേഘ കുഞ്ഞിനെ പുറത്തെടുക്കാനായി സാഹസത്തിന് മുതിരുകയായിരുന്നു.

ഫ്‌ളാറ്റിന് പിന്നിലെ പിരിയന്‍ കോണിയിലൂടെ ബാല്‍ക്കണിയില്‍ കയറാന്‍ ശ്രമിച്ച യുവതി കാല്‍ തെന്നി കോണിയില്‍ കുറച്ചുനേരം തൂങ്ങിക്കിടന്നശേഷം വീഴുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. കുട്ടി ബാല്‍ക്കണിയിലത്തെി അപകടത്തില്‍പെട്ടേക്കുമെന്ന് ഭയന്നാണ് യുവതി ഇങ്ങനെയൊരു സാഹസത്തിന് മുതിര്‍ന്നത്. മാവേലിക്കര ഓലകെട്ടിയമ്പലം സ്വദേശിനിയാണ് മേഘ. കാക്കനാട്ടെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോലീസ് നടപടികള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ടു പോകും

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മലബാർ എക്സ്പ്രസിൽ പൊലീസിന് നേരെ കത്തി വീശി യാത്രക്കാരൻ; അക്രമം പ്രതി ടിടിഇയോട് തട്ടിക്കയറിയപ്പോൾ ഇടപെട്ടതോടെ
രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി, നിരക്കുകൾ ഇങ്ങനെ; പരീക്ഷണ ഓട്ടത്തിൽ 180 കി.മീ വേഗത