ജമ്മുവിലെ പൂഞ്ചിൽ പാക് അതിർത്തിക്ക് സമീപം 105 അടി ഉയരത്തിൽ ദേശീയപാതാക ഉയര്‍ത്തി, വിനോദസഞ്ചാരികള്‍ക്ക് സ്വാഗതം

Published : Feb 23, 2026, 08:17 AM IST
Indian Flag

Synopsis

ഏക്താ സ്ഥൽ ജനങ്ങൾക്കായി തുറന്നു നൽകി കരസേന

ദില്ലി:  ജമ്മുവിലെ പൂഞ്ചിൽ പാക് അതിർത്തിക്ക് സമീപം 105 അടി ഉയരത്തിൽ ദേശീയപാതാക സ്ഥാപിച്ചിരിക്കുയാണ് ഇന്ത്യൻ കരസേന. ഓപ്പറേഷൻ സിന്ദൂരിൽ പാക് പ്രകോപനത്തിന് സാക്ഷിയായ അതിർത്തിപ്രദേശങ്ങളിലേക്ക് വീണ്ടും വിനോദസഞ്ചാരം തിരികെ കൊണ്ടുവരിക എന്നത് ലക്ഷ്യമിട്ടാണ് പദ്ധതി. പദ്ധതിയുടെ ചുക്കാൻ പിടിക്കുന്നത് മലയാളി സൈനിക ഉദ്യോഗസ്ഥനായ കേണൽ ജേക്കബ് പണിക്കരാണ്

ഓപ്പേറഷൻ സിന്ദൂറിനിടെ പാക് പ്രകോപനം പൂഞ്ചിലെ ബാന്ദി ചെചിയ ഗ്രാമത്തിലെ മനുഷ്യരെയും ബാധിച്ചു. എന്നാൽ നമ്മുടെ സേന നൽകിയ തിരിച്ചടിയിൽ പാക്കിസ്ഥാൻ മുട്ടുമടക്കി. പാക്കിസ്ഥാന്റെ കണ്ണിന് മുന്നിൽ ഇന്ത്യയുടെ ദേശീയപാതക 105 അടി ഉയരത്തിൽ സ്ഥാപിച്ചത്. ബൻവട്ടിലെ ഏക്താ സ്ഥലിലാണ് കൂറ്റൻ ദേശീയ പതാക നിൽക്കുന്നത്. നിയന്ത്രണരേഖയിൽ നിന്ന് വെറും രണ്ടു കിലോമീറ്റർ മാത്രം അകലെയുള്ള ഇവിടം ശത്രുവിന്റെ നിരീക്ഷണ പരിധിയിലുള്ള സ്ഥലമാണ്. മത സൗഹാർദ്ദത്തിന്റെയും ഐക്യത്തിന്റെയും സന്ദേശവുമായി “ഏക്താ സ്ഥൽ” വിവിധ മതങ്ങളുടെ ചിഹ്നങ്ങളെ ഒന്നിച്ച് ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്കായി മനോഹരമായ പാർക്കും,ഏക്താ മണ്ഡപവും ഇവിടെ സജ്ജീകരിച്ചു.അതിർത്തി ടൂറിസത്തിന്റെ പുതിയ സാധ്യതകളിലേക്ക് ഈ പദ്ധതി വഴിത്തുറക്കുകയാണ്

വിനോദ സഞ്ചാര മേഖലയുടെ വികസനം കൂടി കണക്കിലെടുത്താണ് കരസേന ഈ പദ്ധതി വിഭാവനം ചെയ്തതത്.ലയാളിക്ക് അഭിമാനമായി ഈ പദ്ധതി നടപ്പിലാക്കുന്ന ബറ്റാലിയനെ നയിക്കുന്നത് കൊല്ലം ജില്ലയിലെ കുണ്ടറ സ്വദേശിയായ കേണൽ ജേക്കബ് പണിക്കർ ആണ്. കേണൽ ജേക്കബിന്റെയും സഹസൈനികരുടെയും കഠിനാധ്വാനമാണ് 45 ദിവസം കൊണ്ട് പദ്ധതി പൂർത്തിയാക്കാൻ കാരണം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സംസ്ഥാനത്ത് പുതുക്കിയ മഴ മുന്നറിയിപ്പ്; 5 ജില്ലകളിൽ മഴയ്ക്ക് സാധ്യത, ഇടിമിന്നലും ശക്തമായ കാറ്റും ഉണ്ടാവും
അമേരിക്ക 125 കോടി രൂപ വിലയിട്ട മാഫിയ തലവൻ, മെക്സിക്കോയിലെ മയക്കുമരുന്ന് രാജാവ് എൽ മെൻചോയെ വധിച്ച് സൈന്യം