
സന്നിധാനം: ശബരിമല സന്നിധാനത്ത് വൻ ഭക്തജനത്തിരക്ക്. ഇന്നലെ രാത്രി 12 മണി വരെ 97, 000 ലധികം പേർ ദർശനത്തിന് എത്തി. ഈ മണ്ഡലകാലത്തെ റിക്കോർഡ് തിരക്കാണ് ഇന്നലത്തേത്. ഇന്ന് രാവിലെയും വലിയ നടപന്തലിൽ ഭക്തർ മണിക്കൂറുകളോളം ദർശനത്തിനായി കാത്തുനിന്നു.
കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് മലയാളി തീർത്ഥാടകരുടെ എണ്ണത്തിലും വർധനയുണ്ട്. മണ്ഡലപൂജയ്ക്ക് അയ്യപ്പവിഗ്രഹത്തിൽ ചാർത്താനുള്ള തങ്ക അങ്കി വഹിച്ചുള്ള ഘോഷയാത്ര നാളെ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെടും. അതേസമയം, ഇലവുങ്കൽ മുതൽ സന്നിധാനം വരെ പത്തനംതിട്ട ജില്ലാ കളക്ടർ ഏർപ്പെടുത്തിയ നിരോധനാജ്ഞ ഇന്ന് അർധരാത്രി അവസാനിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam