100ലേറെ കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരകളാക്കിയ ഏഴംഗ സംഘം പിടിയില്‍

Published : Feb 08, 2018, 08:51 PM ISTUpdated : Oct 04, 2018, 11:29 PM IST
100ലേറെ കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരകളാക്കിയ ഏഴംഗ സംഘം പിടിയില്‍

Synopsis

സിഡ്നി: നൂറിലേറെ കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരകളാക്കിയ  ഏഴംഗ സംഘം പിടിയില്‍. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഇരകളാക്കിയ സ്ത്രീകളുള്‍പ്പെട്ട സംഘമാണ് ഓസ്‌ട്രേലിയയില്‍ പിടിയിലായത്. 

മൂന്ന് വയസ്സ് മുതല്‍ പ്രായമുള്ള കുട്ടികളെയാണ് ഇവര്‍ പീഡിപ്പിച്ചത്. 2015ലാണ് മൂന്ന് വയസ്സുള്ള കുഞ്ഞിന് നേരെ പീഡനമുണ്ടായത്.  തട്ടിക്കൊണ്ടുപോകല്‍, കുട്ടികളെ പീഡിപ്പിച്ച് വീഡിയോ പകര്‍ത്തല്‍, ഉള്‍പ്പെടെ 127 കേസുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഏഴംഗ സംഘത്തിലൊരാള്‍ 18 കാരനാണ്. ഇയാള്‍ക്കെതിരെ 42 കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. പിടിയിലായ വനിതകളില്‍ നാല് പേര്‍ 17നും 29നും ഇടയില്‍ പ്രായമുള്ളവരാണ്.

52 കാരനായ പോള്‍ ക്രിസ്റ്റഫര്‍ കുക്ക്, അയാളുടെ സഹോദരി തെരേസാ പോള്‍, മകളും നടിയുമായ യാനി കുക്ക് വില്യംസ് എന്നിവരാണ് കേസില്‍ പ്രധാനപ്രതികള്‍. സിഡ്‌നിയില്‍നിന്ന് 80 കിലോമീറ്റര്‍ അകലെയുള്ള ബ്ലൂ മൗണ്ട്‌സ് പര്‍വ്വത മേഖല കേന്ദ്രീകരിച്ചാണ് ഇവര്‍ കച്ചവടം നടത്തിയിരുന്നത്. 2014നും 2016നുമിടയിലാണ് സംഭവം നടന്നത്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സം​ഗ കേസ്; തിരുവല്ല രജിസ്ട്രേറ്റ് കോടതി ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി
ചുട്ടു പൊള്ളി കേരളം; അൾട്രാവയലറ്റ് വികിരണ തോത് കൂടിയ 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അടുത്ത 3 മണിക്കൂറിൽ 2 ജില്ലകളിൽ നേരിയ മഴ സാധ്യത