വീട്ടമ്മയുടെ മരണത്തില്‍ ദുരൂഹത: ഭര്‍ത്താവും മകനും പൊലീസ് കസ്റ്റഡിയില്‍

Published : Oct 05, 2018, 01:17 PM IST
വീട്ടമ്മയുടെ മരണത്തില്‍ ദുരൂഹത: ഭര്‍ത്താവും മകനും പൊലീസ് കസ്റ്റഡിയില്‍

Synopsis

നെയ്യാറ്റിന്‍കര വീട്ടമ്മ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ ഭര്‍ത്താവിനെയും മകനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.  ഇന്നലെ വൈകിട്ടോടെയാണ് നാട്ടുകാരും ബന്ധുക്കളും നെയ്യാറ്റിന്‍കര തൊഴുക്കല്‍ സ്വദേശിനിയും വീട്ടമ്മയുമായ പുതുവല്‍പുത്തന്‍ വീട്ടില്‍ ശ്രീലതയെ വീടിന് പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. 

തിരുവനന്തപുരം:  നെയ്യാറ്റിന്‍കര വീട്ടമ്മ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ ഭര്‍ത്താവിനെയും മകനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.  ഇന്നലെ വൈകിട്ടോടെയാണ് നാട്ടുകാരും ബന്ധുക്കളും നെയ്യാറ്റിന്‍കര തൊഴുക്കല്‍ സ്വദേശിനിയും വീട്ടമ്മയുമായ പുതുവല്‍പുത്തന്‍ വീട്ടില്‍ ശ്രീലതയെ വീടിന് പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. 

ഇന്നലെ ഉച്ചയോടെ ശ്രീലതയുടെ ഭര്‍ത്താവ് മണികണഠനും മകന്‍ മണികണഠനും വീട്ടില്‍ ശ്രീലതയുമായി വഴക്കിട്ടതായി നാട്ടുകാര്‍ പറഞ്ഞു. ബന്ധുക്കളുടെയും നാട്ടുകാരുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് ഭര്‍ത്താവിനെയും മകനെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. അതേസമയം മരിച്ചുകിടന്ന ശ്രീതലയുടെ ശരീരത്തില്‍ മുറിവിന്‍റെ പാടുകള്‍ ഇല്ലാത്തതിനാന്‍ ഇന്ന് ഇന്‍ക്വസ്റ്റ് പൂര്‍ത്തീകരിച്ചാലെ മരണകാരണം മനസിലാക്കാന്‍ സാധിക്കൂ എന്ന് നെയ്യാറ്റിന്‍കര പൊലീസ് ഇന്‍സ്പെക്ടര്‍ സന്തോഷ് കുമാര്‍ പറഞ്ഞു. മകനും ഭര്‍ത്താവും വീട്ടമ്മയും മദ്യലഹരിയിലായിരുന്നെന്നും പൊലീസ് പറഞ്ഞു. മണികണ്ഠന്‍ ശ്രീലതയുടെ രണ്ടാം ഭര്‍ത്താവാണ് ഇയാള്‍ നിരവധി കഞ്ചാവ് കേസുകളില്‍ പ്രതിയാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബാങ്ക്, എടിഎം: 2026ൽ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ
വേടന്റെ സം​ഗീത പരിപാടിക്കിടെ തിക്കും തിരക്കും; കുട്ടികളുൾപ്പെടെ നിരവധി പേർ ആശുപത്രിയിൽ