പ്രണയിച്ച് വിവാഹം ചെയ്ത ഭാര്യ ഒളിച്ചോടി; വിദേശത്ത് കേക്ക് മുറിച്ച് ആഘോഷിച്ച് യുവാവ്

Published : Jan 15, 2019, 02:47 PM ISTUpdated : Jan 15, 2019, 02:53 PM IST
പ്രണയിച്ച് വിവാഹം ചെയ്ത ഭാര്യ ഒളിച്ചോടി; വിദേശത്ത് കേക്ക് മുറിച്ച് ആഘോഷിച്ച് യുവാവ്

Synopsis

വിവാഹം ശേഷം മൂന്ന് മാസം കഴിഞ്ഞ് ജനുവരി ഒന്നിനാണ് വിജേഷ് ദുബായില്‍ എത്തിയത്. അതു കഴിഞ്ഞ് ജനുവരി 13ന് ഭാര്യ ഒളിച്ചോടിയതായി അറിഞ്ഞു. വിജേഷിന്‍റെ സഹോദരിയെയാണ് ഒളിച്ചോടിയ യുവതി തന്‍റെ വിവാഹം കഴിഞ്ഞതായി അറിയിച്ചത്

ദുബായ്: ആറ് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ താലിക്കെട്ടിയ ഭാര്യ കാമുകനൊപ്പം ഒളിച്ചോടിയത് കേക്ക് മുറിച്ച് ആഘോഷിച്ച് യുവാവ്. ദുബായില്‍ വിജേഷ് എന്ന യുവാവാണ് ഭാര്യയുടെ ഒളിച്ചോട്ടം സുഹൃത്തുക്കള്‍ക്കൊപ്പം കേക്ക് മുറിച്ച് ആഘോഷിച്ചത്. ഇതിന്‍റെ വീഡിയോ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

വിവാഹം ശേഷം മൂന്ന് മാസം കഴിഞ്ഞ് ജനുവരി ഒന്നിനാണ് വിജേഷ് ദുബായില്‍ എത്തിയത്. അതു കഴിഞ്ഞ് ജനുവരി 13ന് ഭാര്യ ഒളിച്ചോടിയതായി അറിഞ്ഞു.

വിജേഷിന്‍റെ സഹോദരിയെയാണ് ഒളിച്ചോടിയ യുവതി തന്‍റെ വിവാഹം കഴിഞ്ഞതായി അറിയിച്ചത്. ഇതിന്‍റെ ചിത്രങ്ങളും അയച്ചു കൊടുത്തു. ഇതോടെ സുഹൃത്തുക്കളെയെല്ലാം വിളിച്ച് കൂട്ടി യുവാവ് കേക്ക് മുറിച്ചുള്ള ആഘോഷം സംഘടിപ്പിക്കുകയായിരുന്നു. 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അടുക്കള ജോലിക്കിടെ വിളിച്ചിറക്കി വീട്ടുടമയുടെ സർപ്രൈസ്, സന്തോഷം കൊണ്ട് കെട്ടിപ്പിടിച്ച് കരഞ്ഞ് വീട്ടുജോലിക്കാരി, 28 ലക്ഷത്തിലധികം കാഴ്ചക്കാര്‍
പുലിവാൽ കല്യാണത്തിലെ പ്രശസ്ത രം​ഗത്തിന്റെ ഒറിജിനൽ സംഭവം, താലികെട്ടിന് ഒരുങ്ങിയ വധുവിന്റെ മുന്നിൽ രണ്ട് വരന്മാർ, പിന്നാലെ സംഘർഷം