
വിവാഹം എങ്ങനെ വേറിട്ടതാക്കാം എന്നാണ് ഇപ്പോള്‍ മിക്കവാറും എല്ലാ ചെറുപ്പക്കാരും ചിന്തിക്കുന്നത്. വിവാഹത്തിനുള്ള ക്ഷണം തൊട്ട് വീഡിയോ ആല്‍ബത്തിന്റെ ഷൂട്ട് വരെയുള്ള കാര്യങ്ങളില്‍ പരമാവധി പുതുമ കൊണ്ടുവരണമെന്നാണ് ഇത്തരക്കാരുടെ ആഗ്രഹം.
അത്തരത്തിലുള്ള കുറേയേറെ പരീക്ഷണങ്ങള്‍ നമ്മള്‍ കണ്ടും കഴിഞ്ഞു. മിക്ക 'പുതുമ'കളും ഇപ്പോള്‍ പഴകിയും കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് ഇതുവരെ ആരും പയറ്റാത്തൊരു അടവുമായി മഹേഷും നീതുവും എത്തിയിരിക്കുന്നത്. തങ്ങളുടെ കല്ല്യാണത്തിന് പ്രിയപ്പട്ടവരെ ക്ഷണിക്കാന്‍ ഇവര്‍ കണ്ടെത്തിയ വഴിയാണ് ഇപ്പോള്‍ സൈബര്‍ ലോകത്ത് തരംഗമായിരിക്കുന്നത്.
ടെലിബ്രാന്‍ഡ് ഷോ മോഡലിലാണ് ക്ഷണം. ആദ്യം അവതാരകര്‍ വിവാഹത്തിന്റെ ഗുണഗണങ്ങള്‍ വിശദീകരിക്കുന്നു. തുടര്‍ന്ന് വിവാഹിതരായവര്‍ അതിന്റെ അനുഭവങ്ങള്‍ എണ്ണിപ്പറഞ്ഞ് ഇനിയും വിവാഹം കഴിക്കാത്തവരെ വിവാഹം കഴിക്കാനായി പ്രേരിപ്പിക്കുന്നു. തുടര്‍ന്ന് കല്ല്യാണത്തിനുള്ള ക്ഷണവും.
'മൊണാസ്റ്റിക് മങ്കി' എന്ന ഫേസ്ബുക്ക് പേജിലാണ് ഈ ' അഡാര്‍ കല്ല്യാണം വിളി' വന്നിരിക്കുന്നത്. പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കകം തന്നെ ആയിരക്കണക്കിന് പേരാണ് വീഡിയോ കണ്ടത്. നിരവധി പേര്‍ വീഡിയോ ഷെയര്‍ ചെയ്യുകയും ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam