ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങി മരിച്ചു

Published : Jan 02, 2019, 10:44 PM IST
ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങി മരിച്ചു

Synopsis

ഊന്നുകൽ സ്വദേശിയായ നാൽപ്പത്തിരണ്ടുകാരൻ ഭാര്യ പ്രിയയെ ഇന്നലെ വൈകിട്ടാണ് വെട്ടിക്കൊലപ്പെടുത്തിയത്. തുടർന്ന് ഒളിവിൽ പോയ പ്രതിയെ ഇന്ന് ഉച്ചയോടെ വീടിന് സമീപത്തെ റബർ തോട്ടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 

കോതമംഗലം: കോതമംഗലത്ത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങി മരിച്ചു.ഊന്നുകൽ സ്വദേശി സജി ആന്റണിയെ ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യ പ്രിയയെ ഇന്നലെ രാത്രി മക്കളുടെ മുന്നിൽ വച്ചാണ് ഇയാള്‍ വെട്ടിക്കൊലപ്പെടുത്തിയത്.

ഊന്നുകൽ സ്വദേശിയായ നാൽപ്പത്തിരണ്ടുകാരൻ ഭാര്യ പ്രിയയെ ഇന്നലെ വൈകിട്ടാണ് വെട്ടിക്കൊലപ്പെടുത്തിയത്. തുടർന്ന് ഒളിവിൽ പോയ പ്രതിയെ ഇന്ന് ഉച്ചയോടെ വീടിന് സമീപത്തെ റബർ തോട്ടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കുടുംബ വഴക്കാണ് നാടിനെ നടുക്കിയ ഇരട്ടമരണങ്ങള്ക്ക് കാരണമായത്.

സജീയ്ക്കെതിരെ ഊന്നുകൽ പോലീസിന് പ്രിയ പരാതി നൽകിയിരുന്നു. നാളെ രാവിലെ പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ ആയിരുന്നു സജീയ്ക്ക് നിർദേശവും ലഭിച്ചു.  ഇതേ തുടർന്ന് ഉണ്ടായ തർക്കത്തിനൊടുവിൽ ആണ് സജി ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയത്. 

10ഉം 12ഉം വയസുള്ള മക്കളുടെ മുന്നിൽ വച്ചായിരുന്നു ക്രൂരകൃത്യം. കഴുത്തിനും നെഞ്ചിനും മാരകമായി പരിക്കേറ്റ പ്രിയയുടെ ശരീരത്തിൽ 16- ഓളം മുറിവുകളുണ്ടായിരുന്നു. കൊലപാതകത്തെ തുടർന്നുണ്ടായ കുറ്റബോധമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം നാളെ സംസ്കരിക്കും 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കൊടുംക്രൂരത, പെൺമക്കൾക്കൊപ്പം ഉറങ്ങണമെന്ന് ആവശ്യപ്പെട്ടു; പുലർച്ചെ ഇരട്ടകളെ കൊലപ്പെടുത്തി അച്ഛൻ
'അയാൻ അഹമ്മദ് പീഡിപ്പിച്ചതെല്ലാം ഒരേ സമുദായത്തിലെ പെൺകുട്ടികളെ'; 350 അശ്ലീല വീഡിയോ ചിത്രീകരിച്ച സംഭവത്തിൽ അഭ്യൂഹം പ്രചരിപ്പിക്കരുതെന്ന് അഭ്യര്‍ഥന