നീലചിത്രങ്ങള്‍ക്ക് അടിമയായ ഭര്‍ത്താവില്‍ നിന്നും പീഡനം; യുവതിയുടെ വിചിത്ര പരാതി

Published : Mar 28, 2017, 07:41 AM ISTUpdated : Oct 04, 2018, 06:51 PM IST
നീലചിത്രങ്ങള്‍ക്ക് അടിമയായ ഭര്‍ത്താവില്‍ നിന്നും പീഡനം; യുവതിയുടെ വിചിത്ര പരാതി

Synopsis

ദില്ലി: നീലചിത്രങ്ങള്‍ കണ്ട് സമനില തെറ്റിയ യുവാവ് 25 കാരിയായ ഭാര്യയെ നായയുമായി കിടക്കാന്‍ നിര്‍ബ്ബന്ധിച്ചതായി റിപ്പോര്‍ട്ട്. ബലഗാവി ജില്ലയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വിചിത്ര സംഭവത്തില്‍ കാട്ടകോല്‍ പോലീസിന് ഭാര്യ നല്‍കിയ പരാതിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. നായയുമായി ലൈംഗികതയ്ക്ക് ഭര്‍ത്താവ് തന്നെ നിര്‍ബ്ബന്ധിക്കുന്നതായി പരാതിയില്‍ പറഞ്ഞിട്ടുള്ളതായിട്ടാണ് റിപ്പോര്‍ട്ട്.

ഭാര്യയെ ഇക്കാര്യത്തില്‍ നിര്‍ബ്ബന്ധിക്കുക മാത്രമല്ല ഭര്‍ത്താവ് ചെയ്യുന്നത്. പകരം പറയുന്നത് പോലെ ചെയ്തില്ലെങ്കില്‍ വീട്ടില്‍ നിന്നും പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി പരാതിയില്‍ പറഞ്ഞിട്ടുണ്ട്. തന്നെ പ്രകൃതി വിരുദ്ധമായ അനേകം ലൈംഗിക കാര്യങ്ങള്‍ക്ക് വിനിയോഗിക്കുന്നതായി ട്രക്ക് ഉടമയും ഡ്രൈവറുമായ സന്ദീപ് പാണ്ഡേ എന്നയാള്‍ക്കെതിരേയാണ് പരാതി നല്‍കിയത്. 

സ്മാര്‍ട്ട്‌ഫോണില്‍ നിരന്തരം ലൈംഗിക രംഗങ്ങള്‍ ആസ്വദിക്കുന്ന ഭര്‍ത്താവ് രാത്രിയില്‍ അതിലെ രംഗങ്ങള്‍ അനുകരിക്കാനും ആവശ്യപ്പെടുക പതിവാണ്. എന്നാല്‍ ഭ്രാന്ത് നായയുമായി ലൈംഗികതയ്ക്ക് നിര്‍ബ്ബന്ധിക്കുന്ന തരത്തിലേക്ക് എത്തിയത് സഹിക്കാന്‍ കഴിയുന്നില്ലെന്നാണ് ഭാര്യയുടെ പരാതി. <

മാര്‍ച്ച് 22 ാം തീയതി രാത്രി 10.30 യോടെ ഭര്‍ത്താവ് ഒരു നായയുമായി വീട്ടിലെത്തി. നായയുടെ കൂടെ കിടക്കാന്‍ ആവശ്യപ്പെടുകയും അങ്ങിനെ ചെയ്തില്ലെങ്കില്‍ മൂന്ന് മക്കളുമായി വീട്ടില്‍ നിന്നും ഇറങ്ങാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ഇതേ തുടര്‍ന്ന് ഭാര്യ പോലീസിനെ സമീപിക്കുകയായിരുന്നു. കഴിഞ്ഞ നാലുമാസമായി താന്‍ കടുത്ത മാനസീക പീഡനത്തിലൂടെയായിരുന്നു കടന്നു പോയതെന്നും പറഞ്ഞിട്ടുണ്ട്. ഏഴു വര്‍ഷം മുമ്പ് വിവാഹിതരായവരാണ് ഇവര്‍. 

രണ്ടു വര്‍ഷമായി ഭര്‍ത്താവ് തന്നെ നിരന്തരമായി മാനസീക പീഡനം നടത്തുന്നതിന് പുറമേ ശാരീരികോപദ്രവങ്ങളും ചെയ്യുമായിരുന്നു.  പരാതിയുടെ അടിസ്ഥാനത്തില്‍ മാര്‍ച്ച് 25 ന് ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. 

കോടതിക്ക് മുമ്പാകെ ഹാജരാക്കിയ ഭര്‍ത്താവിനെ ജുഡീഷ്യല്‍ കസ്റ്റഡിയിലേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് ആണ്‍കുട്ടിയുണ്ടാകാന്‍ സ്വന്തം സഹോദരനോടൊപ്പം കിടക്കാന്‍ ആവശ്യപ്പെട്ട ഭര്‍ത്താവിനെ ഭാര്യ ശ്വാസം മുട്ടിച്ചു കൊന്ന വാര്‍ത്ത പുറത്തുവന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആ മലയാളികളെ നിയന്ത്രിച്ചിരുന്നത് ചൈനീസ്, കംബോഡിയൻ സംഘങ്ങൾ; ദില്ലിയിലെ സൈബർ തട്ടിപ്പുകേസിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്
ഇറിഡിയം തട്ടിപ്പ്: ആലപ്പുഴയിൽ ഒരു കുടുംബത്തിലെ നാല് പേർ പിടിയിൽ, തുക ഇരട്ടിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് വാങ്ങിയത് 75 ലക്ഷം