
തൃശൂര്‍: തൃശൂര്‍ വെള്ളികുളങ്ങരയില്‍ വയോധികയെ ഭര്‍ത്താവ് തലയ്ക്കടിച്ചു കൊന്നു കത്തിച്ചു. 80വയസ്സുളള കൊച്ചുത്രേസ്യയാണ് മരിച്ചത്. 91 വയസ്സുളള ഭര്‍ത്താർവ് ചെറിയക്കുട്ടിയെ കസ്റ്റഡിയില്‍ എടുത്തതായി പൊലീസ് അറിയിച്ചു.
മൂന്നു ദിവസമായി അമ്മ കൊച്ചു ത്രേസ്യയെ കാണാനില്ലെന്ന് കാണിച്ച് മക്കള്‍ നല്‍കിയ പരാതിയിയാണ് വെള്ളിക്കുളങ്ങര പൊലീസ് അന്വേഷണം തുടങ്ങിയത്. വീട്ടിലും പരിസരത്തും പരിശോധന നടത്തിയ പൊലീസ് പിറകുവശത്തു നിന്നാണ് കൊച്ചു ത്രേസ്യയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്.
ചെറിയക്കുട്ടിയും കൊച്ചുത്രേസ്യയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇവര്‍ ഇടക്കിടെ വാക്കുതര്‍ക്കം ഉണ്ടാവുക പതിവാണ്. കലഹം മൂത്ത് ഭാര്യയെ കൊന്നു കത്തിക്കുകയായിരുന്നുവെന്ന് ചെറിയക്കുട്ടി പൊലീസിന് മൊഴി നല്‍കി. വീടിൻറെ മുകള്‍നിലയില്‍ വെച്ച് തലയ്ക്കടിച്ച് കൊന്ന ശേഷം പുറത്തുകൊണ്ടുവന്ന് കത്തിക്കുയായിരുന്നു. കൊല്ലാൻ ഉപയോഗിച്ച വടിയും കത്തിയും കണ്ടെത്തി.
ഭാര്യയുടെ കഴുത്തിലുണ്ടായിരുന്ന ആറുപവൻ തൂക്കമുളള സ്വര്‍ണാഭരണങ്ങള്‍ വീട്ടുവളപ്പില്‍ കുഴിച്ചിട്ടതായി ഇയാള്‍ അറിയിച്ചു. 91 വയസ്സളള ചെറിയക്കുട്ടിയ്ക്ക് മറ്റാരുടെയെങ്കിലും സഹായം കിട്ടിയിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ടെന്ന് വെള്ളിക്കുളങ്ങര എസ്ഐ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam