
ഷാര്‍ജ: ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട ഭാര്യയ്ക്കും കാമുകനും നേരെ ഭര്‍ത്താവിന്‍റെ ആസിഡ് ആക്രമണം. 30 കാരനായ പ്രിഷിനി എന്ന ശ്രീലങ്കന്‍ യുവാവാണ് കിടക്ക പങ്കിട്ട ഭാര്യയുടെയും കാമുകന്‍റെയും ശരീരത്തില്‍ ആസിഡൊഴിച്ച് പരിക്കേല്‍പ്പിച്ചത്. സംഭവത്തെ തുടര്‍ന്ന് യുവാവ് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഷാര്‍ജ എയര്‍പോര്‍ട്ടില്‍ വച്ച് പോലീസ് പിടികൂടി. ആസിഡ് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ 25 കാരിയെയും 23 കാരനായ പ്രദീപിനെയും ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
ഭാര്യയെ ഷാര്‍ജയിലെ താമസ്ഥലത്താക്കി ബിസിനസ്സ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് 20 ദിവസത്തെ ലീവിന് നാട്ടില്‍ പോയതായിരുന്നു പ്രഷിനി. ഒരാഴ്ചയ്ക്ക് ശേഷം ഫേസ്ബുക്ക് നോക്കുന്നതിനിടയില്‍ ഭാര്യ മറ്റൊരാള്‍ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോ കണ്ടതോടയൊണ് സംഭവങ്ങളുടെ തുടക്കം. സംശയം തോന്നിയ യുവാവ് ഭാര്യയെ വിളിക്കാതെ ലീവ് ഒഴിവാക്കി രഹസ്യമായി ഷാര്‍ജയിലേക്ക് തിരികെ എത്തി. തുടര്‍ന്ന് ഇയാളുടെ മുറിയുടെ സമീപത്തെ ഹോട്ടലില്‍ മുറിയെടുത്ത് താമസിച്ച് ഭാര്യയെ നിരീക്ഷിക്കുകയായിരുന്നു.
ഭാര്യയും കാമുകനും മുറിയിലേക്ക് പോകന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നേരത്തെ കരുതിയ ആസിഡുമായി അവരുടെ അടുത്തെത്തി. വാതില്‍ ലോക്ക് ചെയ്യാത്തതിനാല്‍ പ്രഷിനി ശബ്ദമുണ്ടാക്കാതെ അകത്ത് കടക്കുകയായിരുന്നു. കാമുകനോടൊപ്പം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് കണ്ട് അതില്‍ പ്രകോപിതനായ യുവാവ് ഇരുവരുടെയും ശരീരത്തിലേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു.
സംഭവത്തിന് ശേഷം രക്ഷപ്പെടാനായി ഇയാള്‍ നാട്ടിലേക്ക് മടങ്ങാനായി ഫ്ലൈറ്റിന് കാത്തിരിക്കുന്നതിനിടയിലാണ് പോലീസ് പിടിയിലാത്. ഗുരുതരമായ പരിക്കേറ്റ് വിവരമറിഞ്ഞെത്തിയ ആംബുലന്‍സ് ആണ് ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് പ്രിഷിനിക്ക് വേണ്ടിയുള്ള തിരിച്ചില്‍ നടത്തുകായിരുന്നു. ഒരുപാട് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് തങ്ങള്‍ വിവാഹിതരായതെന്നും ഇത്തരം പ്രവൃത്തി കണ്ടപ്പോള്‍ സഹിക്കാന്‍ കഴിയാതെ ചെയ്തതാണെന്നും യുവാവ് പോലീസിനോട് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam