പോലീസ് സ്റ്റേഷനില്‍ ഭാര്യയുടെ പിണക്കം പാട്ട് പാടി മാറ്റി ഭര്‍ത്താവ്

Published : Nov 18, 2017, 09:51 AM ISTUpdated : Oct 04, 2018, 05:26 PM IST
പോലീസ് സ്റ്റേഷനില്‍ ഭാര്യയുടെ പിണക്കം പാട്ട് പാടി മാറ്റി ഭര്‍ത്താവ്

Synopsis

വിവാഹ മോചനം തേടി പോലീസ് സ്റ്റേഷനില്‍ എത്തിയ ഭാര്യയെ പാട്ട് പാടി പിണക്കം മാറ്റി ഭര്‍ത്താവ്. കുറച്ച് ദിവസങ്ങളായി രാജ്യത്തെ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുകയാണ് ഈ വീഡിയോ. ഉത്തര്‍പ്രദേശിലെ ത്സാന്‍സി  പോലീസ് സ്‌റ്റേഷനിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. തനിക്കെതിരെ പരാതി നല്‍കിയ ഭാര്യയോട് ഭര്‍ത്താവ് ദേഷ്യപ്പെടുമെന്നാണ് സ്വാഭാവികമായും എല്ലാവരും പ്രതീക്ഷിച്ചത്. എന്നാല്‍ ഭാര്യയേയും പോലീസുകാരെയും ഒരുപോലെ ഞെട്ടിച്ച് ഭര്‍ത്താവ് ഒരു പാട്ടങ്ങു പാടി. 

ഭാര്യയെ ചേര്‍ത്തു പിടിച്ച് ബദ്‌ലാപൂര്‍ എന്ന സിനിമയില്‍ അതിഫ് അസ്ലം പാടിയ ജീനാ-ജീനാ എന്ന ഹിറ്റ് ഗാനമാണ് ഭര്‍ത്താവ് പ്രണയാതുരനായി പാടിയത്. ഇതോടെ ഭാര്യയുടെ ദേഷ്യമൊക്കെ അലിഞ്ഞില്ലാതായി. ഭര്‍ത്താവിന്റെ നെഞ്ചില്‍ ചേര്‍ന്നു നിന്ന് പാട്ട് ആസ്വദിക്കുകയും ചെയ്തു. വിവാഹ ബന്ധത്തിലുണ്ടായ പ്രശ്‌നങ്ങള്‍ വിവാഹ മോചനത്തില്‍ എത്തുന്ന ഒരു ഘട്ടത്തിലായിരുന്നു ഇവര്‍. 

ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇരുവരേയും ഫാമിലി കൗണ്‍സിലിങ് സെന്ററിലേയ്ക്ക് വിളിപ്പിച്ചപ്പോഴായിരുന്നു സംഭവം. പ്രണയത്തിന്റെ വിജയാഘോഷം എന്നു പറഞ്ഞ് ഐപിഎസ് ഓഫീസര്‍ മധൂര്‍ വര്‍മ്മയാണ് വീഡിയോ ട്വീറ്റ് ചെയ്തത്. 'ഒരു ദമ്പതികള്‍ക്കിടയില്‍ വഴക്കുണ്ടായി. മാസങ്ങള്‍ക്കു മുന്‍പ് ഭാര്യ ഭര്‍ത്താവിനെതിരെ പരാതി നല്‍കി. പക്ഷേ പോലീസ് സ്‌റ്റേഷനില്‍ വിളിപ്പിച്ചപ്പോള്‍ ഭര്‍ത്താവ് അവളെ പാട്ടു പാടി തണുപ്പിച്ചു. പ്രണയം വിജയാഘോഷം മുഴക്കുന്നു' എന്നായിരുന്നു മധുര്‍ വര്‍മ്മയുടെ ട്വീറ്റ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഗുജറാത്തിൽ ബിജെപി കൊടുങ്കാറ്റ്, 15 കോർപ്പറേഷനും തൂത്തുവാരി, 34 ൽ 33 ജില്ലാ പഞ്ചായത്തിലും മുൻതൂക്കം, കോൺഗ്രസിന് നിരാശ; സദ്ഭരണ വോട്ടെന്ന് പ്രധാനമന്ത്രി
ചെറിയ ഡപ്പികളിലാക്കി ബൈക്കിൽ കറങ്ങി നടന്ന് ലഹരിവിൽപ്പന; അസം സ്വദേശി പിടിയിൽ