ടിബറ്റില്‍ ശക്തമായ ഭൂചലനം

Published : Nov 18, 2017, 09:38 AM ISTUpdated : Oct 05, 2018, 12:46 AM IST
ടിബറ്റില്‍ ശക്തമായ ഭൂചലനം

Synopsis

ബെയ്ജിംഗ്: ചൈനയിലെ ടിബറ്റില്‍ ശക്തമായ ഭൂകമ്പം. ശനിയാഴ്ച്ച രാവിലെ 6.30 -ഓടെയാണ് (പ്രാദേശികസമയം) ഭൂകമ്പമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 6.4 രേഖപ്പെടുത്തിയ ഭൂകമ്പമാണ് മേഖലയില്‍ ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വ്വേ സ്ഥിരീകരിച്ചിട്ടുണ്ട്. 

ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ നിന്നും 150 കി.മീ വടക്ക് മാറിയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഭൗമോപരിതലത്തില്‍ നിന്നും പത്ത് കി.മീ താഴെയാണ് ഭൂകമ്പമുണ്ടായതെന്ന് ചൈനയുടെ ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയായ സിന്‍ഹുവാ റിപ്പോര്‍ട്ട് ചെയ്യുന്നു.

ആദ്യത്തെ ഭൂചലനത്തിന് ശേഷം 8.30-ഓടെ വീണ്ടുമൊരു ഭൂചലനം കൂടി ടിബറ്റിലുണ്ടായെന്നും സിന്‍ഹുവായുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.റിക്ടര്‍ സ്‌കെയിലില്‍ 5 രേഖപ്പെടുത്തിയ ഈ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ഭൂമിയില്‍ നിന്നും ആറ് കിലോമീറ്റര്‍ താഴെയാണ്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അതെല്ലാം വ്യാജം, ആരുടേയും പേര് പറഞ്ഞിട്ടില്ല, ആരേയും എതിർത്തിട്ടില്ല; തിരുവനന്തപുരം മേയർ സ്ഥാനാർഥി ചർച്ചകളിൽ ഇടപെട്ടിട്ടില്ലെന്ന് വി മുരളീധരൻ
പാലായിൽ 21കാരി ചെയർപേഴ്സൺ; യുഡിഎഫിനൊപ്പം നിൽക്കുമെന്ന് നിലപാട് വ്യക്തമാക്കി പുളിക്കകണ്ടം കുടുംബം