
ഹൈദരാബാദ്: ഏറ്റവും കൂടുതൽ ശബ്ദമലിനീകരണം അനുഭവപ്പെടുന്ന മെട്രോപൊളിറ്റൻ നഗരങ്ങളിൽ ഹൈദരാബാദ് മൂന്നാം സ്ഥാനത്ത്.
ഇതിന് മുമ്പും വൻതോതിൽ വായു മലിനീകരണം നേരിടുന്ന പത്ത് നഗരങ്ങളുടെ പട്ടികയിലും ഹൈദരാബാദ് ഇടം പിടിച്ചിരുന്നു. നഗരത്തിൽ ശബ്ദമലിനീകരണം തടയാൻ നടപടികൾ സ്വീകരിക്കുന്നതായി അഡീഷണൽ പോലീസ് കമ്മീഷണർ അനിൽ കുമാർ പറഞ്ഞു. നഗരത്തിലെ പ്രധാന പ്രശ്നങ്ങളിലൊന്നാണ് ശബ്ദമലിനീകരണം. ടെലികോം കമ്പനികളുമായി കൈകോർത്ത് ശബ്ദ മലിനീകരണത്തിനെതിരെ ഞങ്ങൾ പ്രചാരണം ആരംഭിക്കുകയാണ്. ഇത്തരം പരിപാടികളിലൂടെ മാത്രമേ ജനങ്ങളെ ബോധവത്ക്കരിക്കാൻ സാധിക്കൂ.
വൻതോതിലുള്ള പ്രചാരണ പദ്ധതികളാണ് നടത്താനുദ്ദേശിക്കുന്നത്. വാഹനങ്ങളിൽ നിന്ന് സൈലൻസർ നീക്കം ചെയ്യുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കാനും ഉദ്ദേശിക്കുന്നുണ്ട്. നഗരത്തിലെ എല്ലാ മലിനീകരണത്തിന്റെയും കണക്ക് പരിശോധിച്ചാൽ ശബ്ദം കൊണ്ടുണ്ടാകുന്ന മലിനീകരണത്തിന്റെ തോതാണ് കൂടുതൽ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam