തുടർന്ന് കല്ലമ്പലം പോലീസ് ബാബുവിനെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. പ്രതികളെ തിരിച്ചറിഞ്ഞതായും ഉടൻ പിടികൂടുമെന്നും പോലീസ് അറിയിച്ചു.
തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്പലത്ത് വയോധികന് വെട്ടേറ്റു. കല്ലമ്പലം സ്വദേശി ബാബുവിനാണ് ആക്രമണത്തിൽ പരിക്കേറ്റത്. മദ്യപിക്കുന്നതിനിടെ ഉണ്ടായ വാക്ക് തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത് എന്നാണ് പോലീസ് അറിയിച്ചത്. ഇന്ന് വൈകിട്ട് രക്തം വാർന്ന നിലയിൽ കരവാരം പഞ്ചായത്തിന് സമീപം ബാബുവിനെ കണ്ടെത്തുകയായിരുന്നു. തുടർന്ന് കല്ലമ്പലം പോലീസ് ബാബുവിനെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. പ്രതികളെ തിരിച്ചറിഞ്ഞതായും ഉടൻ പിടികൂടുമെന്നും പോലീസ് അറിയിച്ചു.
