
കുട്ടനാട്ടില്‍ ഇനിയൊരു പ്രളയമെത്തിയാലും തകർന്നു പോകാത്ത വീടുകളൊരുക്കി 'അയാം ഫോർ ആലപ്പി'. പ്രളയത്തെ പ്രതിരോധിക്കുന്ന പുത്തൻ നിർമ്മാണ വിദ്യകളുമായാണ് 'അയാം ഫോർ ആലപ്പി' കുട്ടനാട്ടിൽ പുതിയ 500 വീടുകൾ ഒരുക്കുന്നത്
പ്രളയം പാഞ്ഞെത്തിയാലും വീട്ടിനുള്ളില്‍ വെള്ളം കയറാത്ത വിധം തൂണുകളിൽ രണ്ടുമീറ്റര്‍ ഉയര്‍ത്തിയാണ് നിര്‍മ്മാണം. മൂന്ന് മാസത്തിനകം ഇവയുടെ പണി പൂര്‍ത്തിയാക്കാനാണ് തീരുമാനം. ഇരുമ്പ് പട്ടകളും കോണ്‍ക്രീറ്റും ഉപയോഗിച്ച് പ്രത്യേക രീതിയിലാണ് നിര്‍മ്മാണം പുരോഗമിക്കുന്നത്. വിവിധ സംഘടനകളും വ്യക്തികളും നേരിട്ടാണ് വീടുകളുടെയെല്ലാം നിര്‍മ്മാണം നടത്തുന്നത്.
പ്രളയത്തിൽ തകർന്ന കുട്ടനാടിന്റെ പുനരുജ്ജീവനത്തിനായി ഒത്തു ചേർന്ന 'അയാംഫോര്‍ ആലപ്പി'യുടെ നേതൃത്വത്തിൽ നൂറു അംഗണവാടികള്‍ പുനര്‍നിര്‍മ്മിക്കുന്ന ജോലികള്‍ പുരോഗമിക്കുകയാണ്. അടുക്കള പാത്രങ്ങളും സ്കൂള്‍ കുട്ടികള്‍ക്കുള്ള പഠനോപകരണങ്ങളും വിഭിന്ന ശേഷിക്കാര്‍ക്കുള്ള വീല്‍ച്ചെയറുകളുമെല്ലാം ഇതിനകം തന്നെ 'അയാം ഫോർ ആലപ്പി' വിതരണം ചെയ്തിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam