കളമശേരിയില്‍ സേനയുടെ അടിയന്തിര സഹായം ആവശ്യപ്പെട്ട് എംഎൽഎ

Published : Aug 18, 2018, 02:53 PM ISTUpdated : Sep 10, 2018, 04:51 AM IST
കളമശേരിയില്‍ സേനയുടെ അടിയന്തിര സഹായം ആവശ്യപ്പെട്ട് എംഎൽഎ

Synopsis

കളമശേരി മണ്ഡലത്തിൽ പ്രളയക്കെടുതി രൂക്ഷമായ പ്രദേശങ്ങളിൽ സേനയുടെ അടിയന്തിര സഹായം അഭ്യർഥിച്ച് വികെ ഇബ്രാഹിം കുഞ്ഞ് എംഎൽഎ. മണ്ഡലത്തിലെ കളമശേരി നഗരസഭ പരിധി ഒഴിച്ചുള്ള സ്ഥലങ്ങളെല്ലാം പൂർണമായും വെള്ളത്തിലാണ്.

കൊച്ചി: കളമശേരി മണ്ഡലത്തിൽ പ്രളയക്കെടുതി രൂക്ഷമായ പ്രദേശങ്ങളിൽ സേനയുടെ അടിയന്തിര സഹായം അഭ്യർഥിച്ച് വികെ ഇബ്രാഹിം കുഞ്ഞ് എംഎൽഎ. മണ്ഡലത്തിലെ കളമശേരി നഗരസഭ പരിധി ഒഴിച്ചുള്ള സ്ഥലങ്ങളെല്ലാം പൂർണമായും വെള്ളത്തിലാണ്. ഏലൂർ നഗരസഭ, കടുങ്ങല്ലൂർ, കരുമാല്ലൂർ, കുന്നുകര, ആലങ്ങാട് പഞ്ചായത്തുകളിലെ മിക്ക വീടുകളും വെള്ളത്തിനടിയിലായിക്കഴിഞ്ഞു.

ബോട്ട്, തോണി എന്നിവ ഉപയോഗിച്ചുള്ള രക്ഷാ പ്രവർത്തനം സാധ്യമല്ലാത്ത വിധം ഇവിടങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്. സേനയുടെ ഇടപെടൽ കൊണ്ട് മാത്രമേ ഇവിടെയുള്ളവരെ രക്ഷപ്പെടുത്താൻ സാധിക്കുകയുള്ളു. 
ഇന്ന് പെരിയാറിലെ ജലനിരപ്പ് അൽപ്പം കുറഞ്ഞിട്ടുണ്ടെങ്കിലും ധാരാളം ആളുകൾ  വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലും അവരുടെ വീടുകളിലുമായി മുകൾ തട്ടിൽ കഴിയുന്നുണ്ട്. 

രക്ഷാ പ്രവർത്തനത്തിന് എയർ ലിഫറ്റിങ്ങല്ലാതെ മറ്റു മാർഗങ്ങളില്ല. പലർക്കും ഭക്ഷണവും കുടിവെള്ളവും കിട്ടിയിട്ട് രണ്ടു മൂന്ന് ദിവസങ്ങളായി. മെഡിക്കൽ പരിചരണവും ലഭിച്ചിട്ടില്ല, വലിയ ദുരിതത്തിലാണ് ഇവിടങ്ങളിലെ ആൾക്കാരെല്ലാം. രക്ഷാപ്രവർത്തനത്തിന് ഇനിയും വൈകിയാൽ വലിയ ദുരന്തത്തിലേക്ക് അത് വഴിവെക്കുമെന്നും അദ്ദേഹം പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ക്രിസ്മസിനെ ആഘോഷപൂർവം വരവേറ്റ് മലയാളികൾ; സംസ്ഥാനത്തെ ദേവാലയങ്ങളിൽ പ്രത്യേക തിരുപ്പിറവി പ്രാർത്ഥനകൾ, പാതിരാകുർബാനയിൽ പങ്കെടുത്ത് ആയിരങ്ങൾ
സുരേഷ് ഗോപിയെ വേദിയിലിരുത്തി തൃശൂരിൽ കൗൺസിലറുടെ വിമർശനം; കയ്യോടെ മറുപടിയും നൽകി കേന്ദ്രമന്ത്രി, പിന്തുണച്ച് ദേവൻ