മഹാപ്രളയത്തില്‍ നിന്നും ആശ്വാസം; കേരളത്തില്‍ ഇന്ന് പെയ്തത് 39 മില്ലീമീറ്റര്‍ മഴ

By Web TeamFirst Published Aug 18, 2018, 2:07 PM IST
Highlights

ആകെ 39 മില്ലീമീറ്റര്‍ മഴയാണ് ഇന്ന് കേരളത്തില്‍ ലഭിച്ചത്. പാലക്കാടും മലപ്പുറവും അടക്കമുള്ള ജില്ലകളിൽ മഴയ്ക്കു നേരിയ ശമനമുണ്ട്. അതേസമയം ആലപ്പുഴ, എറണാകുളം ഉൾപ്പെടെ പലയിടത്തും മഴ നിർത്താതെ പെയ്യുകയാണ്. 

തിരുവനന്തപുരം: പ്രളയഭീഷണി നിലനിൽക്കെ കേരളത്തിന് നേരിയ ആശ്വാസം നൽകുന്നതാണ് മഴയുടെ ലഭ്യത. ആകെ 39 മില്ലീമീറ്റര്‍ മഴയാണ് ഇന്ന് കേരളത്തില്‍ ലഭിച്ചത്. പാലക്കാടും മലപ്പുറവും അടക്കമുള്ള ജില്ലകളിൽ മഴയ്ക്കു നേരിയ ശമനമുണ്ട്. അതേസമയം ആലപ്പുഴ, എറണാകുളം ഉൾപ്പെടെ പലയിടത്തും മഴ നിർത്താതെ പെയ്യുകയാണ്. 

കേരളത്തില്‍ ഇന്ന് ആകെ ലഭിച്ച മഴ - 39 മില്ലീമീറ്റര്‍

തിരുവനന്തപുരം - 18.7 മില്ലീമീറ്റര്‍
കൊല്ലം- 60.1
പത്തനംതിട്ട - 51.0
കോട്ടയം - 39.3
ആലപ്പുഴ - 41.8 
എറണാകുളം - 32.1
ഇടുക്കി- 85.4
തൃശൂര്‍ - 22.8
പാലക്കാട് - 15.2
മലപ്പുറം - 23.7
വയനാട് - 47.7
കോഴിക്കോട് - 30.5
കണ്ണൂര്‍ - 37.0
കാസര്‍കോട് - 31.0

കേരളത്തിൽ ഇന്നും നാളെയും കനത്ത ഒറ്റപ്പെട്ട മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്കൻ കേരളത്തിന് പുറമെ  വടക്കൻ കേരളത്തിലും ഒറ്റപ്പെട്ട കനത്ത മഴ പെയ്‌തേക്കാമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിലെ മുതിർന്ന ശാസ്ത്രജ്ഞ ഡോ.കെ സതീദേവി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പിന്നീട് മഴ ദുർബലമാകും.അടുത്ത നാല് ദിവസം പരക്കെ മഴ പെയ്യുമെന്നും അറിയിച്ചു.

click me!